26,999 രൂപയ്ക്ക് നോക്കിയ 8.1 ഇന്ത്യയില്‍

By Web TeamFirst Published Dec 12, 2018, 8:57 AM IST
Highlights

ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.   ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്

ദില്ലി: നോക്കിയ 8.1 ഇന്ത്യയില്‍ അവതരിപ്പിച്ചു. 26,999 രൂപയാണ് ഫോണിന്‍റെ വില. ദുബായില്‍ കഴിഞ്ഞവാരം ആഗോള ലോ‌ഞ്ചിംഗ് നടന്ന ഫോണിന്‍റെ ഇന്ത്യന്‍ അരങ്ങേറ്റം ദില്ലിയിലാണ് നടന്നത്. നാല് ജിബി റാം, ആറ് ജിബി റാം പതിപ്പുകളും 64 ജിബി 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പുകളുമാണ് ഫോണിനുള്ളത്. 400 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണിൽ ഉപയോഗിക്കാം.  12 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ. 

ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.   ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍ എന്നിങ്ങനെയുള്ള ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഫോണില്‍ ഒരുങ്ങുന്നു.

20 മെഗാപിക്സലാണ് സെൽഫി ക്യാമറ .  സെല്‍ഫി ക്യാമറയും, റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന 'ബോക്കെ' ഇഫക്ടും ഫോണില്‍ ലഭിക്കും. വൈഫൈ, 4ജി വോള്‍ടി, ജിപിഎസ്, എഫ്എം റേഡിയോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്.

click me!