
ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ബ്രാൻഡുകളിൽ ഒന്നാണ് നോക്കിയ. ഒരുകാലത്ത് ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ എന്നാൽ നോക്കിയ ആയിരുന്നു. എന്നാൽ വിവിധ കമ്പനികളിൽ നിന്നുളള്ള സ്‍മാർട്ട് ഫോണുകളുടെ കുത്തൊഴുക്കോടെ നോക്കിയ ഇന്ത്യൻ വിപിണയിൽ നിന്നും ഏറെക്കുറെ ഔട്ടായി. ഇപ്പോഴിതാ ഫ്രഞ്ച് ബ്രാൻഡായ അൽകാടെലുമായി സഹകരിച്ച് ഇന്ത്യയിൽ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നോക്കിയ.
ഈ പങ്കാളിത്തത്തിലൂടെ നോക്കിയ സ്‍മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചെത്തുകയും ഉടൻ തന്നെ ഒരു പ്രീമിയം ഡിവൈസ് പുറത്തിറക്കുകയും ചെയ്യും. ഫ്ലിപ്‍കാർട്ടിൽ ആയിരിക്കും ഈ പുതിയ സ്‍മാർട്ട് ഫോണിന്‍റെ ലോഞ്ച് നടക്കുക. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കും. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി വ്യക്തമല്ല. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ സ്റ്റൈലസ് പെൻ പിന്തുണ ഉണ്ടായിരിക്കും. ഇത് ഈ ഫോണിലെ ശ്രദ്ധേയമായൊരു ഫീച്ചർ ആയിരിക്കും.
അടുത്ത കാലം വരെ നോക്കിയയുടെ സ്മാർട്ട്‌ഫോണുകൾ എച്ച്എംഡി ഗ്ലോബലിന്റെ പങ്കാളിത്തത്തോടെയാണ് പുറത്തിറക്കിയിരുന്നത്, എന്നാൽ കഴിഞ്ഞ വർഷം മുതൽ എച്ച്എംഡി സ്വന്തം ബ്രാൻഡിംഗുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ഫ്രഞ്ച് ടെക്ക് ബ്രാൻഡായ അൽക്കാടെലിന് വലിയൊരു ചരിത്രം ഉണ്ട്. 1996 മുതൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ വിവിധ വിപണികളിൽ കോർഡഡ് മൊബൈൽ ഫോണുകൾ വിറ്റിരുന്ന കമ്പനിയാണ് അൽക്കാടെൽ.
സ്‍മാർട്ട്‌ഫോണുകളുടെ വരവോടെ 2006 ഓടെ കോർഡഡ് മോഡലുകളിൽ നിന്ന് അൽകാടെൽ ചുവടുമാറ്റി. തുടർന്ന് ലൂസെന്റുമായി സഹകരിച്ച് ടെലികോം ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്‍മാർട്ട്‌ഫോണുകൾക്ക് പുറമേ, അൽകാടെലിന്റെ ഉൽപ്പന്ന നിരയിൽ ടാബ്‌ലെറ്റുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടുന്നു. അതേസമയം, നോക്കിയ കമ്പനി ടെലികോം ഉപകരണങ്ങൾ മുതൽ നെറ്റ്‌വർക്ക് സൊല്യൂഷനുകൾ വരെ ലോകമെമ്പാടും വിപുലമായ സേവനങ്ങൾ നൽകുന്നത് തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം