ടെക് ലോകത്തെ അമ്പരപ്പിച്ച്; നോക്കിയ ആപ്പിള്‍ പോരാട്ടം

By Web DeskFirst Published Dec 23, 2016, 6:47 AM IST
Highlights

ഹെല്‍സിങ്കി: ഫോണ്‍ നിര്‍മ്മാണ രംഗത്തെ ഒരു കാലത്തെ രാജാക്കന്മാരായിരുന്നു നോക്കിയ. എന്നാല്‍ അടുത്ത കാലത്ത് നോക്കിയ വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. പക്ഷെ അതിനിടയില്‍ നോക്കിയ ശക്തമായ ഒരു നിയമ യുദ്ധത്തിന് ഒരുങ്ങുന്നു, അതും ടെക് ലോകത്തെ ഒന്നാം നിരക്കാരായ ആപ്പിളുമായി.

പേറ്റന്‍റ് സംബന്ധിച്ചാണ് നിയമ യുദ്ധം. 2016 ഡിസംബറോടെ നോക്കിയയുമായുള്ള പേറ്റന്‍റ് കരാറുകള്‍ ആപ്പിള്‍ അവസാനിപ്പിക്കുകയാണ്. ഈ അവസരത്തിലാണ് നോക്കിയ കേസുമായി രംഗത്ത് എത്തുന്നത്. പേറ്റന്‍റ് കരാറുകള്‍ ആപ്പിള്‍ ലംഘിച്ചുവെന്നാണ് നോക്കിയ പറയുന്നത്.  11 രാജ്യങ്ങളിലായി 40 കേസുകളാണ് പേറ്റന്‍റ് സംബന്ധിച്ച് നോക്കിയ ഫയല്‍ ചെയ്തിരിക്കുന്നത്.

നോക്കിയ നല്‍കിയ കേസുകള്‍ക്ക് എതിര്‍കേസുമായി ആപ്പിളും രംഗത്തുണ്ട്. തങ്ങള്‍ക്ക് നല്‍കിയ പേറ്റന്‍റുകള്‍ക്ക് പകരം കൂടിയ ചാര്‍ജ് നോക്കിയ വാങ്ങുന്നു എന്നാണ് ആപ്പിളിന്‍റെ പരാതി. എന്തായാലും ഇപ്പോള്‍ നോക്കിയയുടെ വരുമാനത്തിന്‍റെ വലിയോരു ശതമാനം പേറ്റന്‍റ് കരാറുകളില്‍ നിന്നാണ്. 

click me!