നോക്കിയ എക്സ് വരുന്നു; പ്രധാന പ്രത്യേകതകള്‍

By Web DeskFirst Published May 21, 2018, 12:01 PM IST
Highlights
  • നോക്കിയ കഴിഞ്ഞ വാരം ചൈനയില്‍ ഇറക്കിയ ഫോണ്‍ ആണ് നോക്കിയ എക്സ് 6
  • ചൈനീസ് മാര്‍ക്കറ്റില്‍ ഇറക്കിയ ഫോണ്‍ അടുത്ത് തന്നെ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

നോക്കിയ കഴിഞ്ഞ വാരം ചൈനയില്‍ ഇറക്കിയ ഫോണ്‍ ആണ് നോക്കിയ എക്സ് 6. ചൈനീസ് മാര്‍ക്കറ്റില്‍ ഇറക്കിയ ഫോണ്‍ അടുത്ത് തന്നെ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  മിഡ് റൈഞ്ച് വിലയില്‍ എത്തുന്ന ഫോണിന്‍റെ പ്രധാന അഞ്ച് പ്രത്യേകതകള്‍ പരിശോധിക്കാം.

5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയിലാണ് നോക്കിയ എക്സ് 6 എത്തുന്നത്. ഇത് നോച്ച് ഡിസ്പ്ലേയിലാണ് ഇറങ്ങുന്നത്. സ്ക്രീന്‍ റെസല്യൂഷന്‍ 1080 x 2280 പിക്സലാണ്. പിറകിലെ റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ് എത്തുന്നത്. പ്രൈമറി സെന്‍സര്‍ 16 എംപിയാണ്, ഇതിന്‍റെ അപ്പച്ചര്‍ f/2.0 ആണ്. രണ്ടാമത്തെ സെന്‍സര്‍ 5 എംപിയാണ് ഇതിന്‍റെ അപ്പച്ചര്‍ f/2.2 ആണ്.  ഡീപ്പ് ഇമേജ് ലേണിംഗ് കപ്പബിലിറ്റിയോടെയാണ് ക്യാമറ എത്തുന്നത്.

ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് നിയന്ത്രിത പോട്രീയേറ്റ് മോഡ് ഈ ക്യാമറകള്‍ നല്‍കുന്നു. 16 എംപിയാണ് ഫോണിന്‍റെ സെല്‍ഫി ഷൂട്ടര്‍. നോക്കിയ 7 പ്ലസിന്‍റെ സെല്‍ഫി ക്യാമറയ്ക്ക് തുല്യമാണിതെന്ന് പറയാം. ഇതിന്‍റെ അപ്പാച്ചര്‍ f/2.0 ആണ്.  ബോക്കെ ഇഫക്ട്, എആര്‍ സ്റ്റിക്കേര്‍സ്, ഫേസ് ലോക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ഈ ക്യാമറ നല്‍കുന്നു.

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ഒക്ടാകോര്‍ പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗ്രാഫിക്ക് പ്രോസസ്സര്‍ യൂണിറ്റ് ആഡ്രിനോ 509 ആണ്. 3060 എംഎഎച്ചാണ് നോക്കിയ എക്സ് 6 ന്‍റെ ബാറ്ററി ശേഷി. ക്യൂക്ക് ചാര്‍ജ് 3.0 സംവിധാനം ഈ ഫോണിനുണ്ട്.  അതായത് 50 ശതമാനം ബാറ്ററി ചാര്‍ജ്ജിംഗിന് 30 മിനുട്ട് മാത്രം മതി.  ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ചൈനീസ് മാര്‍ക്കറ്റിലെ വില അനുസരിച്ച് ഇന്ത്യയില്‍ ഈ ഫോണ്‍ 20000 രൂപയ്ക്ക് താഴെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

click me!