
ദില്ലി: ഗണിതശാസ്ത്രത്തിനു ഭാരതം നല്കിയ മഹത്തായ സംഭാവനകളിലൊന്നാണ് പൂജ്യം. എന്നാൽ, പൂജ്യം എന്നുമുതലാണ് ഇന്ത്യയിൽ ഉപയോഗിച്ചുതുടങ്ങിയത് എന്നതിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള പുരാതന ക്ഷേത്രത്തിലെ ചുവരെഴുത്തുകളാണ് ഏറ്റവും പഴക്കം ചെന്ന പൂജ്യം എഴുത്തുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. ഇത് ഒൻപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടവയാണ്.
ഇപ്പോഴിതാ അതിലും പഴക്കം ചെന്ന പൂജ്യം രേഖകൾ കണ്ടെത്തിയിരിക്കുകയാണ് ഓക്സ്ഫഡ് സർവകലാശാലയിലെ ചരിത്ര ഗവേഷകർ. 1881ൽ പാക്കിസ്ഥാനിലെ തക്ഷശിലയിൽനിന്നു കണ്ടെത്തിയ രേഖകളിലാണ് ഏറെ പഴക്കം ചെന്ന പൂജ്യം എഴുത്തുകൾ കണ്ടെത്തിയിരിക്കുന്നത്.
കാർബണ്‍ ഡേറ്റിംഗ് ഉപയോഗിച്ച് രേഖകളുടെ കാലപ്പഴക്കം നിർണയിച്ചപ്പോൾ സംസ്കൃതഭാഷയിയുള്ള എഴുത്തുകളും കണക്കെഴുത്തുകളും ഉൾക്കൊള്ളുന്ന ഈ രേഖ എഡി 224നും 383നും ഇടയിൽ എഴുതപ്പെട്ടവയാണെന്നാണ് കണ്ടെത്തൽ. 1902ൽ പഠനാവശ്യങ്ങൾക്കായി തക്ഷശിലയിൽനിന്ന് ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയ രേഖകൾ ബുദ്ധസന്യാസിമാർ ഉപയോഗിച്ചിരുന്നതാകാമെന്നാണ് ഗവേഷകരുടെ നിഗമനം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും ഇവിടെ അറിയാം