
ന്യൂയോര്‍ക്ക്: മെസേജിംഗ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിനെ ഏറ്റെടുക്കാൻ ഗൂഗിൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായി 30 ശതകോടി ഡോളറിന്റെ വാഗ്ദാനം സ്നാപ്ചാറ്റിന്റെ നൽകിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവും സമാനമായ ഓഫർ ഗൂഗിൾ സ്നാപിനു മുന്നിൽവച്ചിരുന്നു. ഇടപാട് സംബന്ധിച്ച് ചർച്ചകൾ നടന്നുകഴിഞ്ഞതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.
അതേസമയം, സ്നാപ് സിഇഒ ഇവാൻ സ്പീഗലിന് ഗൂഗിളിന്റെ ഓഫറിൽ താല്‍പ്പര്യമില്ലെന്നാണ് സൂചന. കമ്പനി വിൽക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റ് കേന്ദ്രീകരിച്ചിരിക്കുന്ന കാലിഫോർണിയയിൽ പ്രവർത്തിക്കുന്നതിൽ സ്പീഗൽ അഭിമാനം കൊള്ളുന്നതായും ഇതാണ് ഗൂഗിളിന്റെ ഏറ്റെടുക്കൽ താത്പര്യങ്ങൾക്കു തടസമാകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
2013ൽ നാലു ശതകോടി ഡോളറിന് ഗൂഗിൾ സ്നാപ്ചാറ്റിനെ ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. സ്നാപ്ചാറ്റിനെ ഏറ്റെടുക്കാനുള്ള ഫേസ്ബുക്കിന്റെ ഓഫർ തള്ളിയതിനു പിന്നാലെയായിരുന്നു ഗൂഗിന്റെ വാഗ്ദാനം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam