ഓണ്‍ലൈനില്‍ ഓഫര്‍ ചാകര; പക്ഷെ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

Published : Jan 21, 2018, 08:47 AM ISTUpdated : Oct 04, 2018, 04:55 PM IST
ഓണ്‍ലൈനില്‍ ഓഫര്‍ ചാകര; പക്ഷെ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

Synopsis

മുംബൈ:  റിപ്പബ്ലിക്ക് അവധി പ്രമാണിച്ച് വന്‍ ഓഫര്‍ സെയില്‍ ആണ് ഇ-കോമേഴ്സ് സൈറ്റുകള്‍ നടത്തുന്നത്. ആമസോണിനും ഫ്‌ളിപ്പ്‌കാര്‍ട്ടിനും പിന്നാലെ സ്‌നാപ്‌ഡീല്‍ കൂടി വരവറിയിച്ചത്തോടെ വില്‍പ്പന പൊടിപൊടിക്കുമെന്ന്‌ ഉറപ്പായി. ഇന്നു മുതലാകും സൈറ്റുകള്‍ സജിവമാകുക. ഓഫര്‍ കാലത്തെ വെബ്‌സൈറ്റിലെ തിരക്ക്‌ നിയന്ത്രിക്കാനും ഉപയോക്‌താക്കള്‍ക്കു മികച്ച സേവനം ഉറപ്പു വരുത്താനും അണിയറയ്‌ക്കു പിന്നില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

റിപ്പബ്ലിക്‌ ഡേയോടനുബന്ധിച്ചാണ്‌ ഇത്തവണത്തെ വില്‍പ്പനയെങ്കിലും ആമസോണിന്റെ ആദായ വില്‍പ്പന 24-ാം തീയതിയും ഫ്‌ളിപ്പ്‌കാര്‍ട്ടിന്റെയും സ്‌നാപ്‌ഡീലിന്റെയും സെയില്‍ 23 നും അവസാനിക്കും.

എന്നാല്‍ ഈ ഓഫര്‍ സെയിലില്‍ സാധനങ്ങള്‍ വാങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഓഫര്‍ സെയില്‍ എന്നു കേള്‍ക്കുമ്പോഴേ ചാടി പുറപ്പെടുന്ന ശീലം അടുത്തിടെയായി സമൂഹത്തിലുണ്ട്‌. കടംവാങ്ങി വരെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുണ്ടെന്നതാണ്‌ വേദനാ ജനകം. ഒരു ഓഫര്‍ നഷ്‌ടമായെങ്കില്‍ അടുത്ത ഓഫര്‍ വരും. വിഷമിക്കേണ്ടതില്ല. വര്‍ഷം മുഴുവന്‍ ഓരോ പേരില്‍ ഓഫറുകള്‍ നല്‍കുകയാണ്‌ ഇ-കൊമോഴ്‌സ്‌ സൈറ്റുകളിപ്പോള്‍. 

നമുക്കാവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക. വില ഘടകം തന്നെ. എന്നാല്‍ ആവശ്യവും ഉപയോഗവും മനസിലാക്കി വാങ്ങണം. ഓഫര്‍ കാലയളവില്‍ എം.ആര്‍.പി. മാറ്റി കാണിച്ച്‌ സാധനങ്ങള്‍ നിരത്തുന്നു എന്ന വ്യാപക ആക്ഷേപവും സമൂഹത്തിലുണ്ട്‌.  വാങ്ങാനുദേശിക്കുന്ന സാധനങ്ങള്‍ ഓഫര്‍ കാലത്തിനു മുന്നേ മനസിലാക്കുക. വിലയും ശ്രദ്ധിക്കുക. ഓഫര്‍ സമയത്ത്‌ എന്ത്‌ ഗുണമാണ്‌ നമുക്ക്‌ ലഭിക്കുകയെന്നു വീണ്ടും പരിശോധിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'