വണ്‍പ്ലസ് 3ടിക്ക് വന്‍ വിലക്കുറവ് വരുന്നു

Published : May 26, 2017, 06:32 PM ISTUpdated : Oct 04, 2018, 07:52 PM IST
വണ്‍പ്ലസ് 3ടിക്ക് വന്‍ വിലക്കുറവ് വരുന്നു

Synopsis

വണ്‍പ്ലസ് 3ടിയുടെ വില കുറയ്ക്കാന്‍ ഒരുങ്ങുന്നു. അടുത്ത് തന്നെ വണ്‍പ്ലസ് 5 ഇറക്കാന്‍ ഇരിക്കുന്നതിനാലാണ് ഇത്തരം ഒരു വിലക്കുറവ് ചൈനീസ് കമ്പനി ഉടന്‍ വരുന്നത്. വണ്‍പ്ലസ് 5ന്‍റെ വരവോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍  വണ്‍പ്ലസ് 3ടിയുടെ ഉത്പാദനം നിര്‍ത്താനാണ് വണ്‍പ്ലസ് ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുമെന്നാണ് വണ്‍പ്ലസ് അറിയിക്കുന്നത്.

വണ്‍പ്ലസ് 3ടിയുടെ 64 ജിബി, 128ജിബി പതിപ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തും.  എന്നാല്‍ അതുവരെ ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് 3ടി ഉണ്ടാകില്ലെന്നും അതിന് മുന്‍പ് തന്നെ വിറ്റുതീരാനുള്ള സാധ്യതയുണ്ടെന്നാണ് വണ്‍പ്ലസ് ബ്ലോഗ് തന്നെ പറയുന്നത്. ഇതിനോടൊപ്പം വണ്‍പ്ലസ് 3ടിയുടെ വില കുറയ്ക്കാനും പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

ഏറ്റവും കൂടുതല്‍ പ്രതികരണം ലഭിച്ച തങ്ങളുടെ ഫോണ്‍ ആണ് വണ്‍പ്ലസ് 3ടി എന്നാണ് ചൈനീസ് കമ്പനി പറയുന്നത്. അതേ സമയം വണ്‍പ്ലസ് 3ക്ക് ആമസോണ്‍ വിലകുറച്ചിട്ടുണ്ട് 26,999 രൂപയാണ് പുതിയ വില 27,999 രൂപയായിരുന്നു പഴയ വില. 64 ജിബി പതിപ്പിനാണ് ഈ ഡിസ്കൗണ്ട്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം
9000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ഫോണ്‍ വരുന്നു; ഫീച്ചറുകള്‍ പുറത്ത്