വില്‍പ്പനയില്‍ പുതിയ റെക്കോഡ് തീര്‍ത്ത് വണ്‍പ്ലസ് 6

By Web DeskFirst Published Jun 17, 2018, 5:05 PM IST
Highlights
  • പുറത്തിറങ്ങി 22 ദിവസത്തിനുള്ളില്‍ 10 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോ‍ഡ് സൃഷ്ടിച്ച് വണ്‍പ്ലസ് 6
  • ജൂണ്‍ 14ന് വണ്‍പ്ലസ് തന്നെയാണ് ഈ കാര്യം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്

ബംഗലൂരു: പുറത്തിറങ്ങി 22 ദിവസത്തിനുള്ളില്‍ 10 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോ‍ഡ് സൃഷ്ടിച്ച് വണ്‍പ്ലസ് 6. ജൂണ്‍ 14ന് വണ്‍പ്ലസ് തന്നെയാണ് ഈ കാര്യം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.  വണ്‍പ്ലസ് പുറത്തിറക്കിയ ഏറ്റവും വേഗത്തില്‍ വിറ്റുപോയ ഫോണ്‍ വണ്‍പ്ലസ് 6 ആണെന്നാണ് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളുടെ അവകാശവാദം. 

ഇതിന് മുന്‍പ് വണ്‍പ്ലസ് 5ടിയാണ് ഏറ്റവും വലിയ വില്‍പ്പന രേഖപ്പെടുത്തിയത്. എന്നാല്‍ അതിനേക്കാള്‍ വലിയ വില്‍പ്പനയാണ് വണ്‍പ്ലസ് 6 ഉണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസം എടുത്താണ് 10 ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് വണ്‍പ്ലസ് 5ടി പിന്നിട്ടത്. 

അതേ സമയം ഉപയോക്താക്കളുടെ അനുഭവവും ആവശ്യവും കണക്കിലെടുത്ത് ആമസോണ്‍, ക്യൂവല്‍കോം തുടങ്ങിയ പങ്കാളികളുമായിചേര്‍ന്ന് മികച്ച് മോഡല്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന്  വണ്‍പ്ലസ് പറയുന്നു. ഒക്സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എത്തുന്ന വണ്‍പ്ലസ് 6, 36 രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കുണ്ട്.

6.28 ഇഞ്ച് എഎംഒഎൽഇഡി സ്ക്രീൻ ആണ് വൺപ്ലസ് 6ന് ഉള്ളത്. സ്ക്രീൻ റെസല്യൂഷൻ 2280x1080 പിക്സലാണ്. ഇത് നേരത്തെ ഇറങ്ങിയ വൺപ്ലസ് 5ടിക്ക് തുല്യമാണെങ്കിലും. നോച്ച് ഡിസേപ്ലേയുടെ ആനുകൂല്യത്തിൽ കൂടുതൽ സ്ക്രീൻ വലിപ്പം വൺപ്ലസ് 6ന് ലഭിക്കുന്നുണ്ട്. താഴത്തെ ബെസ് പൂർണ്ണമായും ഒഴിവാക്കാതെ ചെറിയ തോതിൽ നിലനിർത്തിയാണ് മോഡൽ. അതിനാൽ തന്നെ ഡിസ്പ്ലേയിൽ ഒരു വലിയ ടോബര്, സ്ട്രേച്ച് ഫീൽ വൺപ്ലസ് 6 നൽകിയെന്ന് ഉപയോക്താവിന് തോന്നിയേക്കില്ല.

റാംശേഷിയിലാണ് വൺപ്ലസ് 6ന്റെ മറ്റൊരു പ്രധാനപ്രത്യേകത 8ജിബി റാം ആണ് വൺപ്ലസ്6 128 ജിബിക്ക്  വാഗ്ദാനം നൽകുന്നത്.  6ജിബി റാം പതിപ്പും ഇറങ്ങുന്നുണ്ട്. മെമ്മറി ശേഷിയുടെ അടിസ്ഥാനത്തിൽ രണ്ട് മോഡലുകളാണ് വൺപ്ലസ് 6 ന് ഉള്ളത്. 8ജിബി/128 പതിപ്പും, 8ജിബി/256 പതിപ്പും. മിറർ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക്, സിൽവർ വൈറ്റ് നിറങ്ങളിലാണ് ഫോൺ മാർക്കറ്റിൽ എത്തുന്നത്. മെറ്റൽ ബോഡി ഉപേക്ഷിച്ച് ഗ്ലാസ് ബോഡിയിലേക്ക് എത്തുന്പോള്‍ പ്രധാനമായും മുൻനിരഫോണുകളിൽ കാണുന്ന അപ്ഡേഷൻ വയർലെസ് ചാർജിംഗ് നൽകും എന്നതാണ് എന്നാൽ തൽക്കാലം ആ ഫീച്ചർ വൺപ്ലസ് 6ൽ ഇല്ല. 3,300 എംഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

click me!