
മുംബൈ: ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വില്‍പ്പനയുടെ ഭാഗമായി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ പുതിയ പരസ്യം ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ ഇറങ്ങിയ 22,900 രൂപ വിലയുണ്ടായിരുന്ന ഒപ്പോ എഫ്7 ആയിരം രൂപയിൽ നല്‍കും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പരസ്യം. 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ആയിരം രൂപയിൽ കുറച്ച് വിൽക്കുമെന്ന് പരസ്യം ചെയ്തിരിക്കുന്നത്.
എന്നാൽ ഇത് എങ്ങനെ ലഭ്യമാകും എന്ന കാര്യം ഫ്ലിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. ഉപാധികളും നിബന്ധനകളും പ്രകാരമാണ് ഹാൻഡ്സെറ്റ് വിൽക്കുക എന്നും പരസ്യത്തിലുണ്ട്. ഫ്ലിപ്കാർട്ടിൽ ഓഫറുകളുടെ പട്ടികയിൽ നേരത്തെ തന്നെ എഫ്7 ഇടംപിടിച്ചിട്ടുണ്ട്.
ഇതിന് പുറമേ പകുതി വിലയ്ക്കുവരെ സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നല്‍കിയാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'ബിഗ് ഷോപ്പിങ് ഡെയ്സ് ' . മെയ് 13-15നാണ് ഓണ്‍ലൈന്‍ വ്യാപാരം. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ് എന്നിവയെല്ലാം വില്‍പ്പനയ്ക്ക് എത്തുമെങ്കിലും ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്‍റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കും.
ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ്എൽ, ഗ്യാലസ്കി ഓൺ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് ഓഫര്‍ ദിനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 61,000 രൂപ വിലയുണ്ടായിരുന്ന പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം.
ഇതോടൊപ്പം എച്ച്ഡിഎഫ്സി കാർഡിന്റെ പത്ത് ശതമാനം ഇളവും ലഭിക്കും. അവതരിപ്പിക്കുമ്പോൾ 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ഓൺ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും.
ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 37,000 രൂപ വരെയാണ് ഇളവ് നൽകുന്നത്. 24,990 രൂപ വിലയുള്ള വയർലെസ് ഡോൾബി സൗണ്ട്ബാറുകൾ 9999 രൂപയ്ക്കും വിൽക്കും. ടെലിവിഷൻ, വാഷിങ് മെഷീൻ, എസി തുടങ്ങി ഉപകരണങ്ങൾക്ക് 70 ശതമാനം വരെയാണ് ഇളവ് നൽകുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam