ഓപ്പോ ഫ്ലാഗ്ഷിപ്പ് മോഡല്‍  ഫൈന്‍ഡ് എക്സ്; വിലയും പ്രത്യേകതകളും

Web Desk |  
Published : Jun 21, 2018, 06:25 PM ISTUpdated : Oct 02, 2018, 06:35 AM IST
ഓപ്പോ ഫ്ലാഗ്ഷിപ്പ് മോഡല്‍  ഫൈന്‍ഡ് എക്സ്; വിലയും പ്രത്യേകതകളും

Synopsis

ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഫൈന്‍ഡ് എക്സ്. മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകത അടക്കം പുതിയ പ്രത്യേകതകളുമായി ആഗസ്റ്റ് ആദ്യമായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക

ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഫൈന്‍ഡ് എക്സ്. മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകത അടക്കം പുതിയ പ്രത്യേകതകളുമായി ആഗസ്റ്റ് ആദ്യമായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.  80,000 രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാവുന്ന ഫോണ്‍ ആണ് ഓപ്പോ ഫൈന്‍റ് എക്സ് എന്നാണ് വിപണിയില്‍ നിന്നുള്ള വര്‍ത്തമാനം. ജൂലൈ 12 ന് ഫോണിന്‍റെ യഥാര്‍ത്ഥ വില പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോണിന്‍റെ ചൈനയിലെ പുറത്തിറക്കല്‍ ജൂണ്‍ 29നാണ് നിശ്ചയിച്ചിരിക്കുന്നത്.

ബോര്‍ഡ് ഡ്യൂയക്സ് റെഡ്, ഗ്ലെയ്സര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ബെസല്‍ ലെസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 3ഡി ഫേഷ്യല്‍ സ്കാനിംഗാണ് അണ്‍ലോക്കിന്. ഐഫോണ്‍ എക്സിലെ പോലെ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ബോര്‍ഡിലും ഫിംഗര്‍പ്രിന്‍റ് നല്‍കിയിട്ടില്ല. മെറ്റല്‍ ബോഡിയും കവേര്‍ഡ് ഗ്ലാസ് സ്ക്രീനും ആണ് ഈ ഫോണുള്ളത്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ മാത്രമായിരിക്കും പിന്നിലെയും മുന്‍പിലെയും ക്യാമറകള്‍ ദൃശ്യമാകൂ, മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകതയാണിത്.

ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് പിന്നില്‍ ഉള്ളത്. മുന്നില്‍ സിംഗിള്‍ ക്യാമറയാണ്. സ്ക്രീനിന്‍റെ ഡിസൈന്‍ ഗ്യാലക്സ് എസ്9നെ ഓര്‍മ്മിപ്പിക്കുന്നതായിരിക്കും. ഒ- ഫേസ് റെക്കഗനേഷന്‍ എന്ന സംവിധാനമാണ ഫൈന്‍റ് എക്സില്‍ ഉള്ളത് എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ഇതുവരെ ഒരു ആന്‍ഡ്രോയ്ഡ് ഫോണിലും കാണാത്ത 3ഡി സ്ട്രെക്ചര്‍ ലൈറ്റ് ടെക്നോളജി ഇതില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഓപ്പോയുടെ അവകാശവാദം. 

ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ കളര്‍ ഒഎസ് 5.1 യൂസര്‍ ഇന്‍റര്‍ഫേസോടെ എത്തുന്ന ഫോണില്‍ 2 നാനോ സിം സ്ലോട്ടാണ് ഉള്ളത്. 6.42 ഇ‌ഞ്ച് ഫുള്‍ എച്ച്ഡി എഎം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080x2340 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍.  19.5:9 ആണ് സ്ക്രീന്‍ അനുപാതം. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസി  ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. ഗ്രാഫിക്സ് പ്രോസസ്സര്‍ യൂണിറ്റ് ആന്‍ഡ്രിനോ 630 ആണ്. 256 ആണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. 8 ജിബിയാണ് ഫോണിന്‍റെ റാം ശേഷി. മൈക്രോ എസ്ഡികാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. 16 എംപിയും, 20 എംപിയുമാണ് പിന്നിലെ ക്യാമറ ശേഷി എങ്കില്‍ മുന്നിലെ സെല്‍ഫി ക്യാമറ 25 എംപിയാണ്. 3730 എംഎഎച്ചാണ് ബാറ്ററി ശേഷി. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍