
ഓപ്പോ ആര്‍ 11 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. പുതിയ ഹാന്‍ഡ്സെറ്റ് ആര്‍ 11 പ്ലസ് ഈ മാസം തന്നെ ചൈനയില്‍ വില്‍പ്പനക്കെത്തും. ഫോട്ടോഗ്രഫിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒപ്പോ ഈ ഹാന്‍ഡ്സെറ്റിലും മികച്ച ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും 20 മെഗാപിക്സലിന്റെ തന്നെ റിയര്‍ ക്യാമറയുമാണ് ആര്‍ 11 പ്ലസിലുള്ളത്. പിന്നില്‍ ഇരട്ട ക്യാമറയുള്ള ഹാന്‍ഡ്സെറ്റില്‍ ഓട്ടോ ഫോക്കസ് ഫീച്ചറുമുണ്ട്. മെറ്റല്‍ ബോഡിയുള്ള ഒപ്പോ ആ11 പ്ലസിന്റെ തൂക്കം 188 ഗ്രാമാണ്.
ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി അമോള്‍ഡ് ഡിസ്പ്ലെയാണ് (1080റ്റ1920 പിക്സല്‍) ഒപ്പോ ആര്‍11 പ്ലസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 4000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഹാന്‍ഡ്സെറ്റില്‍ വിഒഒസി അതിവേഗ ചാര്‍ജിങ് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാല്‍കം സ്നാപ്ഡ്രാഗന്‍ 660 എസ്ഒസി പ്രോസസറുള്ള ആര്‍11 പ്ലസിന്റെ റാം 4 ജിബിയാണ്.
64 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് ശേഷിയുള്ള ഹാന്‍ഡ്സെറ്റില്‍ ആന്‍ഡ്രോയ്ഡ് നൂഗട്ട് അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 3.1 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയ്ക്ക് പുറത്തെ വിപണികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam