ഓര്‍ക്കൂട്ട് നിര്‍മ്മാതാവ് 'ഹാലോ'യുമായി ഇന്ത്യയിലേക്ക്

By Web DeskFirst Published Apr 12, 2018, 9:35 PM IST
Highlights
  • കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ട് സംശയത്തിന്‍റെ നിഴലിലാണ് ഫേസ്ബുക്ക്

കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ട് സംശയത്തിന്‍റെ നിഴലിലാണ് ഫേസ്ബുക്ക്. ഇത്തരം ഒരു സാഹചര്യത്തില്‍ മറ്റൊരു എതിരാളി കൂടി ഫേസ്ബുക്കിന് സജീവമാകുന്നു. ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലാണ് പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഹാലോ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ആരംഭിച്ചത്. ആരാണ് ഇതിന്‍റെ സ്ഥാപകന്‍ എന്ന് അറിഞ്ഞാല്‍ മാത്രമേ ഹാലോയുടെ പ്രധാന്യം മനസിലാകൂ. ഫേസ്ബുക്ക് കാലത്തിന് മുന്‍പ് ലോകത്തെ സോഷ്യല്‍മീഡിയയില്‍ അണിചേര്‍ത്ത ഓര്‍ക്കൂട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ ആണ് ഇതിന് പിന്നില്‍.

2014 സെപ്റ്റംബറിലാണ് ഓര്‍ക്കുട്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.  അതിന് ശേഷം ബയുകൊക്ടിന്‍  ഏതാനും വര്‍ഷം മുന്‍പാണ് ഹാലോ ആരംഭിച്ചത്. ഇന്ത്യയില്‍ ബുധനാഴ്ച അവതരിപ്പിച്ച ഹലോ നിലവില്‍ അമേരിക്ക, കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ സജീവമാണ്. ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ മികച്ച സ്വീകാര്യത കിട്ടിയ രാജ്യങ്ങള്‍ ബ്രസീലും ഇന്ത്യയുമാണ് ഇതാണ്  ബയുകൊക്ടിന്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.ആധികാരികവും സമഗ്രവും നെഗറ്റീവിസം തൊട്ടുതീണ്ടാത്തതുമായ ആപ്പാണ് ഹാലോ എന്നാണ് ബയുകൊക്ടിന്റെ അവകാശവാദം. 

അടുത്തിടെ ഫേസ്ബുക്കിനുണ്ടായ അവിശ്വസം മുതലെടുത്ത് ഇന്ത്യയില്‍ ചുവടുറപ്പിക്കാനാണ് ഹാലോ ശ്രമിക്കുന്നത്.ഇന്ത്യയില്‍ മാത്രം ഫെയ്‌സ്ബുക്കിന് 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.


 

click me!