പാനസോണിക്ക് എലുഗ റേ 700 വിപണിയിലേക്ക്

Published : Sep 22, 2017, 09:11 AM ISTUpdated : Oct 05, 2018, 12:38 AM IST
പാനസോണിക്ക്  എലുഗ റേ 700 വിപണിയിലേക്ക്

Synopsis

ദില്ലി: പാനസോണികിന്‍റെ ​ ആദ്യ ഇരട്ട ക്യാമറ ഫോൺ വിപണിയിൽ. എലുഗറേ 500 എന്ന പേരിലാണ്​ ഫോൺ വിപണിയിൽ എത്തിയത്​. ഇതോടൊപ്പം എലുഗ റേ 700 എന്ന പേരിലുള്ള ഫോണും പാനസോണിക്​ പുറത്തിറക്കിയിട്ടുണ്ട്​. എലുഗ റേ 500ൽ  120 ഡിഗ്രി അൾട്രാവൈഡ്​ 8എംപി, 13 എം.പി ശേഷികളിലാണ്​ ഡ്യുവൽ ക്യാമറ. എലുഗ റേ 700ൽ 13 എം.പിയാണ്​ മുൻ, പിൻകാമറകളുടെ ശേഷി. റേ 500ന്​ 8999 രൂപയും റേ 700ന്​ 9999 രൂപയുമാണ്​ വില.

ഫ്ലിപ്പ്​കാർട്​ വഴി മാത്രമാണ്​ ഫോൺ ലഭിക്കുക. സെപ്​റ്റംബർ 24വരെ എസ്​.ബി.എ ക്രെഡിറ്റ്​/ ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ വാങ്ങുന്നവർക്ക്​ പത്ത്​ ശതമാനം ഡിസ്​കൗണ്ട്​ ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്​. 5 ഇഞ്ച്​ എച്ച്​.ഡി ഡിസ്​​പ്ലേയാണ്​ പാനസോണികി​ന്‍റെ ആദ്യ ഡ്യുവൽ ക്യാമറ ഫോണിന്​. 1.25 ജിഗഹെര്‍ട്സ്​ ക്വാഡ്​കോർ പ്രോസസറും 3 ജിബി റാമും ഫോണി​ന്‍റെ ​പ്രത്യേകതയാണ്​.

4000 എം.എ.എച്ച്​ ബാറ്ററി,  ​ഫ്രന്‍റ്​ ഫിംഗർപ്രിന്‍റ്​ സെൻസറും ​ഫോണി​ന്‍റെ സവിശേഷതകൾ ആണ്​. 5.5 ഇഞ്ച്​ ഡിസ്​​പ്ലേയാണ്​ എലുഗറേ 700ന്​. ​ ഗൊറില്ല ഗ്ലാസ്​ 3 ഫോണിന്​ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നു. 5000 എം.എ.എച്ച്​ ബാറ്ററിയും ഫോണിനുണ്ട്​. 1.3 ജിഗഹെട്​സ്​ ഒക്​ടകോർ ​പ്രോസസർ, 3 ജി.ബി റാം എന്നിവയും ഫോണി​ന്‍റെ പ്രത്യേകതകളാണ്​.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍