പതഞ്ജലി സിം കാര്‍ഡും പുറത്തിറങ്ങി; ബിഎസ്എന്‍എല്‍ പങ്കാളികള്‍

Web Desk |  
Published : May 28, 2018, 03:58 PM ISTUpdated : Oct 02, 2018, 06:32 AM IST
പതഞ്ജലി സിം കാര്‍ഡും പുറത്തിറങ്ങി; ബിഎസ്എന്‍എല്‍ പങ്കാളികള്‍

Synopsis

ടെലികോം രംഗത്തും സാന്നിധ്യമുറപ്പിക്കാന്‍ യോഗാ ഗുരു ബാബാ രാംദേവ്

ദില്ലി : ടെലികോം രംഗത്തും സാന്നിധ്യമുറപ്പിക്കാന്‍ യോഗാ ഗുരു ബാബാ രാംദേവ്. പതഞ്ജലിയുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ് പതഞ്ജലി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ‘സ്വദേശി സമൃദ്ധി കാര്‍ഡ്’ എന്നാണ് സിമ്മിന്റെ പേര്. 

ആകര്‍ഷകമായ ഓഫറുകളാണ് സിം ഉപഭോക്താക്കള്‍ക്കായി ഈ കാര്‍ഡില്‍ ലഭിക്കുക. ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവ് ലഭിക്കും. 144 രൂപയ്ക്ക് റിചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം.

കൂടാതെ 2 ജിബി ഡാറ്റാ പായ്ക്കും 100 എസ്എംഎസ്സുകളും ഈ ഓഫറിനൊപ്പം ലഭിക്കും. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു.

തുടക്കത്തില്‍ പതഞ്ജലി കമ്പനിയുടെ ജീവനക്കാര്‍ക്ക് മാത്രമാകും ഈ സിം കാര്‍ഡ് വാങ്ങുവാന്‍ സാധിക്കുക. അടുത്ത മാസത്തോട് കൂടി സിം പൊതുജനങ്ങള്‍ക്കും പ്രാപ്യമാകും. 

രാജ്യത്തെ ബിഎസ്എന്‍എല്ലിന്റെ 5 ലക്ഷം കൗണ്ടറുകളില്‍ സ്വദേശി സമൃദ്ധി കാര്‍ഡ് വില്‍പ്പനയ്‌ക്കെത്തിക്കുവാനാണ് കമ്പനികളുടെ തീരുമാനം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍