
കായംകുളം: സംസാരത്തിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന നാര്‍ത്തകള്‍ ഈയിടെ വര്‍ദ്ധിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പുകയുന്ന ഫോണ്‍ വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സമാന സംഭവം കേരളത്തിലും നടന്നു.
കായംകുളത്താണ് സംഭവം. മേശപ്പുറത്ത് വച്ചിരുന്ന ഫോണ്‍ പുകഞ്ഞ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഷവോമി നോട്ട് 4 ഫോണാണ് പൊട്ടിത്തെറിച്ചത്. അസ്ലാം നാസർ എന്ന യുവാവിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് പരാതി.
സാധാരണ രീതിയിൽ ചാർജ്ജിംഗ് സമയത്താണ് ഫോൺ പൊട്ടിത്തെറി സംഭവിക്കാറ് എന്ന അനുഭവത്തിൽ നിന്ന് വ്യത്യസ്തമായി വെറുതെ വച്ച ഫോൺ ആണ് പൊട്ടിത്തെറിച്ചതെന്ന് അസ്ലാം വിശദമാക്കുന്നു. ഓൺലൈൻ വഴി 11 മാസം മുൻപ് വാങ്ങിയ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ശ്രീബുദ്ധ കോളേജിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അസ്ലാം.
നിര്‍മിച്ച തിയതി 2017 ജൂണില്‍ എന്നാണ് ഫോണില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് യുവാവ്. ഇത് ആദ്യമായല്ല ഷവോമി ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam