
ബീയജിംഗ്: മൊബൈല്‍ ഫോണ്‍ കടയില്‍ ശരിയാക്കുവാന്‍ കൊണ്ടുവന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യമധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൈനയിലെ ഗൻസു പ്രവശ്യയിലാണ് സംഭവം. പരിശോധിച്ചു കൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഫോണ്‍ പരിശോധിക്കുന്നയാളുടെ ദേഹത്തേക്ക് തീപടരുന്നതും, ഒരാള്‍ പുറത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
അപകടത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. മാത്രമല്ല മറ്റ് അപകടങ്ങളൊന്നും കടയിൽ ഉണ്ടായുമില്ല. കടയ്ക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏത് ബ്രാന്റിലെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമല്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam