
ലോസ്ആഞ്ചലസ്: രണ്ടു വയസുമാത്രം പ്രായമുള്ള മകനെ വീട്ടില്‍ തനിച്ചാക്കി പോക്കിമോന്‍ ഗോ കളിക്കാന്‍ നാടുചുറ്റി നടന്ന അപ്പനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ അരിസോണ സാന്‍ ടാന്‍ വാലിയിലാണ് സംഭവം. ബ്രെന്റ് ഡാലി (27), ബ്രൈനി ഡാലി (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരമണിക്കൂറാണ് ചൂട് കാലാവസ്ഥയില്‍ വെള്ളംപോലും കുടിക്കാനില്ലാതെ വീട്ടില്‍ ഒറ്റയ്ക്ക് പിഞ്ചുകുഞ്ഞിന് കഴിയേണ്ടി വന്നത്.
അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിയെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുന്നത്. പോലീസ് എത്തുമ്പോള്‍ കുട്ടി വീട്ടിലേക്ക് കയറാനാവാതെ കരയുന്നതാണ് കാണുന്നത്. ശരീരമെല്ലാം അഴുക്ക് നിറഞ്ഞ് നഗ്നപാദനായാണ് കുട്ടിയെ പോലീസ് കണ്‌ടെത്തിയത്. പിന്നീട് പോലീസ് ഫോണില്‍ മാതാപിതാക്കളെ ബന്ധപ്പെട്ടാണ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമാണ്‌പോക്കിമോന്‍. സാധാരണ ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി പോക്കിമോന്‍ ഗോ റിയാലിറ്റി ലോകം മൊബൈലിലേക്ക് കൊണ്ടുവരും. ഇതാണ് പോക്കിമോനെ മുതിര്‍ന്നവര്‍ക്കിടയില്‍ പോലും ഹിറ്റാക്കിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam