നിരോധനം മറികടക്കാന്‍ അറ്റക്കൈയ്യുമായി പോണ്‍ സൈറ്റുകള്‍

By Web TeamFirst Published Oct 27, 2018, 9:09 PM IST
Highlights

നേരത്തെ ടോറന്‍റ് വെബ്‌സൈറ്റുകള്‍ പൂട്ടിയപ്പോഴും സമാനമായ രീതിയില്‍ മിറര്‍ പോര്‍ട്ടലുകള്‍ പ്രചരിച്ചിരുന്നു

ദില്ലി: ഹൈക്കോടതി ഉത്തവിനെ തുടര്‍ന്ന് ഇന്ത്യയില്‍  പോണ്‍ സൈറ്റുകളെ ബ്ലോക്ക് ചെയ്ത ടെലികോം കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഈ  നീക്കത്തെ നേരിടാനും ഇന്ത്യയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനും പോണ്‍ഹബ് പോലുള്ള വന്‍കിട അശ്ലീല വീഡിയോ പോര്‍ട്ടലുകള്‍ നീക്കങ്ങള്‍ തുടങ്ങികഴിഞ്ഞുവെന്നാണ് പുതിയ വാര്‍ത്ത. പോണ്‍ഹബ്ബിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെട്ട് റെഡിറ്റ് ഫോറത്തില്‍ പ്രത്യക്ഷപ്പെട്ട കാറ്റി എന്ന പ്രൊഫൈലിന്‍റെ വെളിപ്പെടുത്തലാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയാകുന്നത്. 

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റിന്റെ മിറര്‍ ഡൊമെയ്‌നുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റെഡിറ്റ് ഫോറത്തില്‍ ഇവരുടെ വെളിപ്പെടുത്തല്‍. നേരത്തെ ടോറന്‍റ് വെബ്‌സൈറ്റുകള്‍ പൂട്ടിയപ്പോഴും സമാനമായ രീതിയില്‍ മിറര്‍ പോര്‍ട്ടലുകള്‍ പ്രചരിച്ചിരുന്നു. പോണ്‍ഹബ്ബിന്‍റെ അടുത്ത വ്യക്തിയെന്ന് അവകാശപ്പെടുന്ന കാറ്റി പറയുന്നത് അടുത്ത ദിവസങ്ങളില്‍ തന്നെ മിറര്‍ യുആര്‍എല്‍ ഇന്ത്യയില്‍ വ്യാപകമാകും എന്നാണ്. 

ഇങ്ങനെ വന്നാല്‍ ടെലികോം മന്ത്രാലയത്തിനും ടെലികോം കമ്പനികള്‍ക്കും ഡൊമെയ്ന്‍ കേന്ദ്രീകരിച്ചുള്ള ബ്ലോക്കിങ് വലിയ വെല്ലുവിളിയാകും. അതേസമയം, മറ്റു ചില പോണ്‍ വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ തന്നെ സമാനമായ മിറര്‍ പോര്‍ട്ടലുകള്‍ അവതരിപ്പിച്ചതായി ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേ സമയം പോണ്‍ സൈറ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുവാന്‍ വിവിധ ടെലികോം കമ്പനികളോട് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

എന്താണ് മിറര്‍ യുആര്‍എല്‍ - മിറര്‍ സൈറ്റ് നിലവിലുള്ള സൈറ്റിന്‍റെ പൂര്‍ണ്ണമായ കോപ്പിയാണ്. എന്നാല്‍ മറ്റൊരു യുആര്‍എല്ലിലാണ് ഇത് പ്രത്യക്ഷപ്പെടുക. 

click me!