പ്രിയ വാര്യര്‍  സുക്കര്‍ബര്‍ഗിനെയും പിന്നിലാക്കി

By Web DeskFirst Published Feb 22, 2018, 1:54 PM IST
Highlights

കൊച്ചി: സോഷ്യല്‍ മീഡിയയിലും ട്രോളുകളിലും തരംഗമായ ഒമറിന്‍റെ അഡാറ് ലവ് നായിക പ്രിയ പി വാര്യര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗിനെയും പിന്നിലാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ അപൂര്‍വനേട്ടം പ്രിയ കൈവരിച്ചത്. 45 ലക്ഷമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ആരാധകരുടെ എണ്ണം. സുക്കര്‍ബര്‍ഗിന് നാല്‍പത് ലക്ഷവുമാണ്.

ലോക സുന്ദരി മാനുഷി ചില്ലറും പ്രിയയുടെ പുറകിലാണ്. 28 ലക്ഷമാണ് മാനുഷിയുടെ ഫോളോവേഴ്‌സ്. നിലവില്‍ 35 ലക്ഷമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ആരാധകര്‍. തൊട്ടുപുറകില്‍ ദുല്‍ക്കറാണ്, 19 ലക്ഷം. നടി പാര്‍വതിക്കും ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒന്‍പത് ലക്ഷം ഫോളോവേര്‍സ്. കീര്‍ത്തി സുരേഷിന് അഞ്ച് ലക്ഷം. 

അമല പോള്‍ പന്ത്രണ്ട് ലക്ഷം. രണ്ടായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെയാണ്.

click me!