പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു

By Web TeamFirst Published Feb 4, 2019, 2:39 PM IST
Highlights

ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാർട്ട്ഫോൺ അടുത്തിടെ തകരാറിലായതിനാൽ നദീം പുതിയഫോൺ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു

മുംബൈ: ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ  യുവാവ് ആത്മഹത്യ ചെയ്തു. സ്മാർട്ട്ഫോൺ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുർളയിലാണ് പത്തൊൻപതുകാരനായ നദീം ഷെയ്ക്കാണ് ആത്മഹത്യചെയ്തത്. പബ്ജിഗെയിം  പുലർച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാള്‍ ഇതിന് പൂര്‍ണ്ണമായും അടിമയായി എന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി.

ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാർട്ട്ഫോൺ അടുത്തിടെ തകരാറിലായതിനാൽ നദീം പുതിയഫോൺ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു. എന്നാൽ, പണംകണ്ടെത്താൻ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്

click me!