കലക്കന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; പ്രിയപ്പെട്ട ആര്‍ക്കെങ്കിലും റീചാര്‍ജ് ചെയ്‌ത് നല്‍കിയാല്‍ ഡിസ്‌കൗണ്ട്!

Published : Oct 31, 2025, 01:49 PM IST
bsnl logo

Synopsis

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആള്‍ക്ക് റീചാര്‍ജ് ചെയ്‌ത് നല്‍കൂ, ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. എന്താണ് ഈ റീചാര്‍ജിന്‍റെ പ്രത്യേകതകള്‍ എന്ന് നോക്കാം. 

ദില്ലി: ടെലികോം രംഗത്ത് പ്രതാപം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുത്തന്‍ റീചാര്‍ജ് ഓഫര്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ആര്‍ക്കെങ്കിലും ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി 199 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്‌ത് നല്‍കിയാല്‍ 2.5 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ പ്രഖ്യാപനം. ഇങ്ങനെ എത്രവട്ടം റീചാര്‍ജ് ചെയ്‌താലും ഈ ആനുകൂല്യം ലഭിക്കും. നവംബര്‍ 18 വരെ ഈ റീചാര്‍ജ് ഓഫര്‍ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ അറിയിച്ചു.

ബിഎസ്എന്‍എല്‍ വക മറ്റൊരു റീചാര്‍ജ് പ്ലാനും

ദീപാവലി സമ്മാനമായി ഒരു രൂപ മാത്രം വിലയുള്ള ഈ പ്രമോഷണൽ പ്ലാൻ പുതിയ വരിക്കാർക്ക് ബിഎസ്എന്‍എല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പരിധിയില്ലാത്ത വോയ്‌സ് കോളുകൾ (ലോക്കൽ/എസ്‌ടിഡി), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസം വാലിഡിറ്റിയുള്ള ഈ ഓഫറില്‍ ഉൾപ്പെടുന്നു. നവംബർ 15 വരെ ഈ ഓഫർ ലഭ്യമാണ് എന്നിരിക്കേയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് മറ്റൊരു പ്ലാന്‍ കൂടി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യം (എംഎൻപി) ഉപയോഗിച്ച് ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ ചേരുന്നവർ ഉൾപ്പെടെയുള്ള പുതിയ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകും. 4ജി വിന്യാസത്തോടെ കൂടുതലായി ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുന്നത് പ്രകടമാണ്. 2025 സെപ്റ്റംബര്‍ മാസം ബിഎസ്എന്‍എല്‍ 524,014 പുതിയ വരിക്കാരെ നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്തിരുന്നു.

ബിഎസ്എന്‍എല്‍ ഉടന്‍ 5ജിയിലേക്ക്

വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 4ജി പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കും രാജ്യത്ത് ഒരുക്കുന്നത്. 5ജിയും സാധ്യമാകുന്നതോടെ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും ബിഎസ്എന്‍എല്ലിനാകുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 'മെയ്‌ഡ‍് ഇന്‍ ഇന്ത്യ' 4ജി ടവറുകൾ ഉദ്ഘാടനം ചെയ്‌തിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും