ഷവോമി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്; വിലയും പ്രത്യേകതകളും

By Web TeamFirst Published Nov 17, 2018, 9:54 AM IST
Highlights

നവംബര്‍ 23 മുതല്‍ ഈ ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകും. ഇതിന് ഒപ്പം എംഐ.കോം വഴിയും വില്‍പ്പനയുണ്ടാകും. ഫോണിന്‍റെ ഇന്ത്യന്‍ പുറത്തിറക്കല്‍ ചടങ്ങ് നവംബര്‍ 22നായിരിക്കും ഇതിന് പിന്നാലെയാണ് 23ന് ഫോണ്‍ എത്തുക

ഇന്ത്യയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഷവോമി നോട്ട് 5 പ്രോയുടെ പിന്‍ഗാമി ഷവോമി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്. നവംബര്‍ 23 മുതല്‍ ഈ ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകും. ഇതിന് ഒപ്പം എംഐ.കോം വഴിയും വില്‍പ്പനയുണ്ടാകും. ഫോണിന്‍റെ ഇന്ത്യന്‍ പുറത്തിറക്കല്‍ ചടങ്ങ് നവംബര്‍ 22നായിരിക്കും ഇതിന് പിന്നാലെയാണ് 23ന് ഫോണ്‍ എത്തുക. ഈ ഫോണ്‍ ആദ്യം പുറത്തിറക്കിയ ഇന്തോനേഷ്യയിലെ വില വച്ച് ഫോണിന് ഇന്ത്യയില്‍ 13,745 രൂപയാണ് വില വരുക. എന്നാല്‍ ഇതില്‍ നിന്നും അല്‍പ്പം കൂടിയേക്കാം എന്നാണ് റിപ്പോര്‍ട്ട്.

6.26 ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേ ഫോണ്‍ ആയിരിക്കും ഇത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 എസ്ഒഎസ് ആയിരിക്കും ഇതിന്‍റെ ചിപ്പ്. 6ജിബി റാം ശേഷി നല്‍കുന്ന ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 64ജിബിയാണ്. ആന്‍ഡ്രോയ്ഡ് ഓറീയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ പൈ അപ്ഡേഷന്‍ ഫോണിന് ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇരട്ട ക്യാമറ സെറ്റപ്പായിരിക്കും ഫോണിന് പിന്നില്‍ ഉണ്ടായിരിക്കുക. ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ പിറകിലും, ഫേഷ്യല്‍ റെക്കഗനേഷന്‍ സംവിധാനവും ഈ ഫോണിനുണ്ട്.

click me!