149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനുമായി റിലയന്‍സ്

Published : Nov 22, 2016, 04:09 PM ISTUpdated : Oct 05, 2018, 02:34 AM IST
149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനുമായി റിലയന്‍സ്

Synopsis

നിലവില്‍ രാജ്യത്ത് പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളാണ് പഴയ 2ജി ഫോണുകള്‍ ഉപയോഗിച്ച് വരുന്നതെന്നും ഇവരെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലേക്ക് കൊണ്ടുവരാന്‍ 149 അണ്‍ലിമിറ്റഡ് പ്ലാനിലൂടെ സാധിക്കുമെന്നും ആര്‍കോമിന്റെ പ്രസ്താവനയില്‍ പറയുന്നു. 149 അണ്‍ലിമിറ്റഡ് പ്ലാനിനൊപ്പം, 300 എംബി സൗജന്യ ഡാറ്റയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലഭ്യമാക്കും. 

പരിധിയില്ലാതെ രാജ്യത്തുടനീളമുള്ള നെറ്റ് വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യാന്‍ അവസരം ഒരുക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇടയിലും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചലനം സൃഷിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സിമ്പിള്‍ അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ റീചാര്‍ജ്ജിങ്ങ് സങ്കല്‍പങ്ങള്‍ മാറുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സഹ സിഇഒ ആയ ഗുര്‍ദീപ് സിങ്ങ് അറിയിച്ചു. 

നിലവില്‍ രാജ്യത്തുള്ള യൂണിറ്റ് റേറ്റിങ്ങ് സംവിധാനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ സിമ്പിള്‍ റീചാര്‍ജ്ജിങ്ങിലേക്ക് കടക്കുമെന്നും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അനിയന്ത്രിത സേവനങ്ങള്‍ നേടാന്‍ അവസരം ലഭിക്കുമെന്നും ഗുര്‍ദീപ് സിങ്ങ് അറിയിച്ചു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ ബാറ്ററി, വൺപ്ലസ് ടർബോ സീരീസ് ഉടൻ പുറത്തിറങ്ങും
ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാര്‍