
മുംബൈ: ടെലികോം മേഖലയിലെ മത്സരം ഓരോ ദിവസവും വര്‍ധിച്ചു വരികയാണ് ചെയ്യുന്നത്. ഓരോ ദിവസം കഴിയുമ്പോഴും പുതിയ പുതിയ ഓഫറുകളുമായി എത്തി വിപണി പിടിക്കുകയാണ് ഓരോ ടെലികോം സേവനദാതാക്കളും ശ്രമിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ.
റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കും.
398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായും നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയെന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാന്‍ കഴിയുക.
ജനുവരി 16 മുതല്‍ 31 വരെ പ്രീമിയം വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. എന്നാല്‍ ആമസോണ്‍ പേ വഴി ജിയോ റീചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും, നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam