
ദില്ലി: ഇതുവരെ റീച്ചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനം അവസാനിപ്പിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു. സെപ്റ്റംബര്‍ മുതല്‍ നല്‍കിവന്നിരുന്ന സൗജന്യസേവനമാണ് ജിയോ അവസാനിപ്പിക്കാനൊരുങ്ങുന്നത്. ധന്‍ ധനാ ഓഫര്‍ ചെയ്യാത്തവരുടെ സേവനമായിരിക്കും റിലയന്‍സ് റദ്ദാക്കുക.
ഇതറിയിച്ചുകൊണ്ട് ജിയോ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഏപ്രില്‍ 15വരെയാണ് സൗജന്യ സേവനം എന്നാണ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ റദ്ദാക്കിയിട്ടില്ല. ഓഫര്‍ ചെയ്യാത്തവരെ ഒറ്റയടിക്ക് ജിയോ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്.
യൂസര്‍മാര്‍ വരവേറ്റ സമ്മര്‍ സര്‍പ്രൈസ് ഓഫറിന് ട്രായ് പൂട്ടിട്ടതോടെയാണ് ധന്‍ ധനാ ധന്‍ ഓഫറുമായി റിലയന്‍സ് എത്തിയത്. പുതിയ ഓഫര്‍ പ്രകാരം ചെറിയ തുകയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും, എസ്എംഎസ്, 4ജി ഇന്റര്‍നെറ്റ്, ജിയോ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങള്‍ ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം