500 രൂപയുടെ ജിയോ 4-ജി ഫോണില്‍ എന്തൊക്കെയുണ്ടാകും? പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ

Published : Jul 16, 2017, 11:22 PM ISTUpdated : Oct 04, 2018, 11:40 PM IST
500 രൂപയുടെ ജിയോ 4-ജി ഫോണില്‍ എന്തൊക്കെയുണ്ടാകും? പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ

Synopsis

മുംബൈ: വിപണിയിലെത്തിയതു മുതല്‍ നാട്ടുകാരെയും മറ്റ് മൊബൈല്‍ കമ്പനികളെയുമൊക്കെ ഞെട്ടിക്കുകയാണ് റിലയന്‍സ് ജിയോ.  എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ കമ്പനികള്‍ക്കൊക്കെ 120 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

500 രൂപയ്ക്ക് 4ജി ഫോണ്‍ പുറത്തിറക്കി വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാകുമെന്നാണ് പ്രതീക്ഷ.  21ന് മുംബൈയില്‍ നടക്കുന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ വെച്ച് ഈ ഫോണ്‍ പുറത്തിറങ്ങിയേക്കും. ഫോണിന്റെ വിവരങ്ങളോ ചിത്രങ്ങളോ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.4 ഇഞ്ച് കളര്‍ ഡിസ്‍പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും. ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മെഗാപിക്സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും ഫോണിലുണ്ടാകും. സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും 500 രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം തന്നെയായിരിക്കും ഇ 4-ജി ഫോണ്‍. ജിയോയുടെ ലൈഫ് ബ്രാന്‍ഡിലായിരിക്കും ഫോണ്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം
ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം