
മുംബൈ: റിലയന്‍സ് ജിയോയില്‍ നിന്നുള്ള സൗജന്യ ഡാറ്റ-വോയ്‌സ് കോളുകള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്ലീന്‍ ചിറ്റ്. ഏറെ നാളത്തെ വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിലയന്‍സ് ജിയോയ്ക്ക് ഇന്ന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ട്രായിയുടെ ഉത്തരവോടെ ജിയോയില്‍ നിന്നുള്ള നിലവിലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന താരിഫ് പ്ലാന്‍ 2017 മാര്‍ച്ച് 2 വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തു.
ടെലികോം റെഗുലേറ്ററിന്റെ യാതൊരു നിയമങ്ങളും റിലയന്‍സ് ജിയോയുടെ സൗജന്യ താരിഫ് പ്ലാന്‍ ലംഘിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്ഗി നേരത്തെ ട്രായിയെ അറിയിച്ചിരുന്നു. ട്രായി മറ്റ് കമ്പനികളുടെ പരാതി അംഗീകരിച്ചിരുന്നെങ്കില്‍ ജിയോയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച ഹാപ്പി ന്യൂഇയര്‍ ഓഫര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു. പുതിയ വിധിയോടെ ഫ്രീ ഓഫറുകള്‍ മാര്‍ച്ച് അവസാനം വരെ തുടരും.
എയര്‍ടെല്‍, ഐഡിയ എന്നീ സേവനദാതാക്കള്‍ തൊണ്ണൂറ് ദിവസത്തിന് മുകളില്‍ സൗജന്യ സേവനങ്ങള്‍ ജിയോ നല്‍കുന്നതിനെതിരെയാണ് പരാതി നല്‍കിയിരുന്നത്. എയര്‍ടെല്ലിനെ കൂടാതെ ഐഡിയയും പരാതി നല്‍കിയതോടെ ഇരു പരാതികളും ഫെബ്രുവരിയോന്നിന് വാദം കേള്‍ക്കുവാന്‍ ടെലിക്കോം തര്‍ക്ക പരിഹാര സെല്‍ തീരുമാനിച്ചത്.
രാജ്യത്ത് ഇത്‌വരെ 60 ദശലക്ഷത്തോളം കണക്ഷനുകള്‍ ചുരുങ്ങിയ സമയം കൊണ്ട് റിലയന്‍സ് ജിയോ സ്വന്തമാക്കിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. .
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam