
ഇന്ത്യൻ ടെലികോം മേഖലയിൽ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ. 399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ തിരിച്ചുനൽകുമെന്നാണ് ജിയോ വാഗ്ദ്ദാനം ചെയ്യുന്നത്. 399 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 2599 രൂപ ക്യാഷ്ബാക്ക് നഷകുന്ന ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് നാളെ മുതൽ പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയത്. ജനുവരി 15 വരെയാണ് പുതിയ ഓഫറിന്റെ കാലാവധി. ഇപ്പോള്‍ പ്രഖ്യാപിച്ച 3300 രൂപ ക്യാഷ്ബാക്ക് ഓഫറിൽ 400 രൂപ മൈജിയോ ക്യാഷ്ബാക്ക് വൗച്ചറായും 300 രൂപ ഇൻസ്റ്റന്റായി റീച്ചാര്‍ജ്ജ് ചെയ്യുന്ന വാലറ്റിൽ ക്രഡിറ്റാകുയും ചെയ്യുന്ന തരത്തിലാണ് ഓഫര്‍ ലഭിക്കുക. ബാക്കി 2600 രൂപ വിവിധ ഇ-കൊമേഴ്സ് സേവനദാതാക്കള്‍ മുഖേനയുമായിരിക്കും ലഭ്യമാകുക. നവംബര്‍ 10 മുതലാണ് 2599 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ജിയോ നൽകിത്തുടങ്ങിയത്. ഭൂരിഭാഗം ഉപയോക്താക്കളും ആ ഓഫര്‍ ഉപയോഗിച്ചിരുന്നു. ഇനിയും ഉപയോഗിക്കാത്തവര്‍ക്കായാണ് ഡിസംബര്‍ 26 മുതൽ ജനുവരി 15 വരെ 3300 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ നൽകുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam