
റിലയന്‍സ് ജിയോ ഗൂഗിളുമായി കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മുകേഷ് അംബാനി നയിക്കുന്നത് ജിയോ ഇന്ത്യന്‍ മാര്‍ക്കറ്റിന് അനുയോജ്യമായ 4ജി ഫോണുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഗൂഗിളുമായി സഹകരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ അടുത്ത കൊല്ലത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിന് പിന്നാലെ സ്മാര്‍ട്ട് ടിവി സര്‍വീസ് ആരംഭിക്കാന്‍ ഇരിക്കുന്ന ജിയോയ്ക്ക് അതിലും ഗൂഗിളിന്‍റെ സേവനം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫൈബര്‍ ടു ഹോം സേവനം ഈ വര്‍ഷം അവസാനം ജിയോ അവതരിപ്പിക്കും എന്നാണ് സൂചന.
നിലവില്‍ വിവിധ ചൈനീസ് കമ്പനികളെ ഹാര്‍ഡ് വെയറുകള്‍ക്കായി ആശ്രയിക്കുന്ന ജിയോ, ഈ സഹകരണ ബെസില്‍ വൈവിദ്ധ്യമാണ് ഗൂഗിളുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam