'ജിയോഫൈ' പ്രത്യേകതകളും, നിരക്കുകളും

Published : Aug 28, 2016, 03:31 AM ISTUpdated : Oct 05, 2018, 02:05 AM IST
'ജിയോഫൈ' പ്രത്യേകതകളും, നിരക്കുകളും

Synopsis

റിയലന്‍സ് ജിയോ 4ജി നെറ്റ്‍വര്‍ക്ക് വിപണിയില്‍ മെല്ലെ പിടിമുറുക്കുകയാണ്. വമ്പന്‍ ഓഫറുകളായാണ് ജിയോ എത്തുന്നത്. ജിയോ അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടാണ് 'ജിയോഫൈ' .സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്ന് 2,899 രൂപ നല്‍കി 'ജിയോഫൈ 2' വാങ്ങാനാകും.

'ജിയോഫൈ' ഹോട്ട്സ്പോട്ടിന്‍റെ പ്രത്യേകതകള്‍

ഒരു കീചെയിന്‍ വലിപ്പത്തിലുള്ള ഉപകരണമാണ് ഇത്. ഈ ഉപകരണം ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുള്ള ഒരു ബട്ടന്‍ അടക്കം അഞ്ച് ഇന്‍ഡിക്കേറ്ററുകളാണ് ഇതിലുള്ളത്. നെറ്റ്‍വര്‍ക്ക് കണക്ഷന്‍, വൈഫൈ കണക്ടിവിറ്റി, മൊബൈല്‍ ഡാറ്റ, ഡബ്ല്യുപിഎസ് എന്നിവയുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നതിനാണ് ഈ നാലു ഇന്‍ഡിക്കേറ്ററുകള്‍. 

ഇതിനു പുറമെ ഡിവൈസിന്റെ ചാര്‍ജ് കാണിക്കുന്നതിന് മറ്റൊരു ഇന്‍ഡിക്കേറ്ററുമുണ്ട്. പവര്‍ ബട്ടന്‍ ഓണ്‍ ചെയ്തു കഴിഞ്ഞ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലാപ്‍ടോപ്പോ സ്‍മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റോയൊക്കെയുമായും ജിയോഫൈ 2 നെ ബന്ധിപ്പിക്കാനാകും. ഒരേസമയം, 20 ലേറെ ഡിവൈസുകളിലേക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോഫൈ 2 ന് കഴിയുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.

ഓഫറുകള്‍

ജിയോഫൈയില്‍ സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ് തുടങ്ങിയവയൊക്കെയാണ് ജിയോഫൈ 2 സ്വന്തമാക്കിയാല്‍ ഉപഭോക്താവിന് ലഭിക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിലയന്‍സ് സിമ്മിന്‍റെ റേഞ്ച് നോക്കി വേണം ജിയോഫൈ വാങ്ങാന്‍. അടുത്തുള്ള റിയലന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറുകളില്‍ നിന്നു ജിയോഫൈ വാങ്ങാന്‍ കഴിയും. ഒരു പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ് എന്നിവയുമായി എത്തിയാല്‍ ആര്‍ക്കും ജിയോഫൈ 2 സ്വന്തമാക്കാം. ജിയോഫൈ 2 വാങ്ങുന്നതിനു മുമ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് ടെലിവേരിഫിക്കേഷനായി 180089011977 എന്ന നമ്പറിലേക്ക് വിളിക്കണം. വെറും നാലു മണിക്കൂറിനുള്ളില്‍ ജിയോഫൈ 2 ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. 

ജിയോഫൈ 2 വാങ്ങുന്നതിന് 2899 രൂപയാണ് റിയലന്‍സ് ഈടാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പ്പനയായതിനാല്‍ കൃത്യമായ പ്ലാനുകളോ നിരക്കുകളോ റിയലന്‍സ് പ്രഖ്യാപിച്ചിട്ടില്ല. നെറ്റ്വവര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ജിയോഫൈയുടെ നിശ്ചയിക്കുന്ന നിരക്ക് എത്രയാകുമെന്ന കാര്യം റിലയന്‍സ് പ്രഖ്യാപിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍