
ന്യൂയോര്‍ക്ക്: പാസ്വേര്‍ഡുകളുടെ കാലം അവസാനിപ്പിച്ച് 'വെബ് ഓതന്‍റിക്കേഷന്‍ സ്റ്റാന്‍റേര്‍ഡ്' (WAS) എന്ന പുതിയ രീതി രംഗത്ത് എത്തുന്നു. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കർപ്രിന്‍റ് സ്‌കാനർ, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുൾപ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ, വേള്‍ഡ് വൈഡ് വെബ് കൺസോർഷ്യം (ഡബ്ല്യൂ3സി) വെബ് സ്റ്റാന്‍റേര്‍ഡ് ബോഡികളാണ് പുതിയ പാസ് വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്.
ഇനി ഒന്നിലധികം പാസ്വേഡുകള്‍ ഓർത്തുവെക്കുന്നതിന് പകരം, തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവയുപയോഗിച്ചോ ആളുകൾക്ക് ലോഗിൻ ചെയ്യാന്‍ പറ്റുന്നതാണ് പുതിയ സംവിധാനം. കൂടാതെ, ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസവുമാണ്.
അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്റെ യൂസര്‍ നെയിം നൽകുമ്പോള്‍ നിങ്ങളുടെ ഫോണില്‍ ഒരു അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്റിക്കേഷന്‍ ടോക്കനില്‍ തൊടുമ്ബോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. നിങ്ങൾ ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും.
ഇങ്ങനെ ഒന്നിധികം മാർഗങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന രീതിയാണ് പുതിയ സംവിധാനം. ഇപ്പോള്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ സേവനം നല്‍കി വരുന്നുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങളുള്‍പ്പടെ അസംഖ്യം വിവരങ്ങള്‍ കുമിഞ്ഞുകൂടുന്ന വെര്‍ച്വല്‍ ലോകത്ത്, ആ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ഉറപ്പുള്ള വഴികള്‍ സ്വീകരിക്കേണ്ടത് ആവശ്യകതയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam