ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ത്? സൈബര്‍ലോകത്ത് വൈറലായ ചോദ്യം!

Published : Feb 08, 2018, 04:03 PM ISTUpdated : Oct 04, 2018, 07:52 PM IST
ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ത്? സൈബര്‍ലോകത്ത് വൈറലായ ചോദ്യം!

Synopsis

ഇന്റര്‍നെറ്റ് ലോകം ഒന്നടങ്കം ഒരു ചോദ്യത്തിനു പിന്നാലെയാണിപ്പോള്‍. ഒറ്റനോക്കില്‍ ഒരു പോലെ ഇരിക്കുന്ന രണ്ട് ചിത്രങ്ങള്‍, എന്നാല്‍ അവ വ്യത്യസ്തങ്ങളാണ് താനും. സമാനമായ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാമോ എന്നതാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചോദ്യം.

ഒറ്റ നോട്ടത്തില്‍ ഇവ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടെന്നാണ് തോന്നുക. എന്നാല്‍ ഇവ രണ്ടും ഒരേ ചിത്രങ്ങളാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യമാകും. ഇന്റര്‍ലോക്ക് കല്ലുകള്‍ പതിച്ച ഒരു റോഡും വാഹനങ്ങളും സമീപമുള്ള കെട്ടിടവുമാണ് ചിത്രത്തില്‍ ഉള്ളത്. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ വ്യത്യസ്തങ്ങളായ രണ്ട് ആംഗിളുകളില്‍ നിന്ന് എടുത്തതാണെന്ന് തോന്നും. എന്നാല്‍ ചിത്രങ്ങളില്‍ യാതൊരു വിധ കൃത്രിമങ്ങളും നടത്തിയിട്ടില്ല. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെയാകെ തല പുകച്ച ഈ ചിത്രങ്ങളെ സംബന്ധിച്ച വാര്‍ത്ത പ്രമുഖ മാധ്യമങ്ങളിലെല്ലാം വന്നിട്ടുണ്ട്.

'ഈ ചിത്രങ്ങള്‍ രണ്ടും ഒന്നാണെന്ന് നിസ്സംശയം പറയാന്‍ എനിക്ക് കഴിയും. എന്നാല്‍ ഇത് വിശ്വസിക്കുന്നതില്‍ നിന്ന് എന്റെ തലച്ചോറിനെ എന്തോ ഒന്ന് തടയുന്നു.' ഒരു ഉപഭോക്താവ് പറയുന്നു. മുന്‍പും ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വര്‍ണ്ണനിറം, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ ഏതാണെന്ന് ഉറപ്പിക്കാന്‍ പറ്റാത്ത വസ്ത്രത്തിന്റെ ചിത്രവും മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ തന്നെ സോഫയില്‍ ഇരിക്കുന്ന ആറു പെണ്‍കുട്ടികളും അഞ്ചു ജോടി കാലുകളുമുള്ള മറ്റൊരു ചിത്രവും ഇന്റര്‍നെറ്റിനെ കുഴക്കിയിരുന്നു.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍