ഗ്യാലക്സി എം 10, എം 20 ഇറങ്ങി; വിലയും വിവരങ്ങളും ഇങ്ങനെ

By Web TeamFirst Published Jan 29, 2019, 6:31 PM IST
Highlights

ഗ്യാലക്സി എം10ന് വില 7,990 രൂപയായിരിക്കും തുടക്കം. ഇത് 2ജിബി മോഡലിനാണ്. ഈ ഫോണിന്‍റെ 3 ജിബി പതിപ്പിന് വില 8,990 രൂപയായിരിക്കും. എം20യില്‍ എത്തുമ്പോള്‍ 3ജിബി പതിപ്പിന് വില 10,990 രൂപയായിരിക്കും. 4ജിബി പതിപ്പിന് വില 12,990 രൂപയായിരിക്കും.
 

ദില്ലി: ഗ്യാലക്സി എം20, ഗ്യാലക്സി എം10 ഫോണുകൾ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് സാംസങ്.  എം സീരീസിലെ ഫോണുകളുടെ വിൽപന സാംസങ് ഓൺലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും മാത്രമായിരിക്കും. ഫെബ്രുവരി 5 മുതലായിരിക്കും വിൽപന തുടങ്ങുക. ഇരു ഫോണുകൾക്കും ഇൻഫിനിറ്റി വി നോച്ച് ഡിസ്‌പ്ലേയ്ക്കൊപ്പം പുറകിൽ ഡ്യുവൽ ക്യാമറയുമുണ്ട്. ചൈനീസ് ബ്രാന്‍റുകളുടെ വിപണിയിലെ വെല്ലുവിളി ചെറുക്കുവാന്‍ ആണ് കുറഞ്ഞവിലയിലുള്ള ഫോണുകളുമായി സാംസങ്ങ് എത്തുന്നത് എന്നാണ് സൂചന.

ഗ്യാലക്സി എം10ന് വില 7,990 രൂപയായിരിക്കും തുടക്കം. ഇത് 2ജിബി മോഡലിനാണ്. ഈ ഫോണിന്‍റെ 3 ജിബി പതിപ്പിന് വില 8,990 രൂപയായിരിക്കും. എം20യില്‍ എത്തുമ്പോള്‍ 3ജിബി പതിപ്പിന് വില 10,990 രൂപയായിരിക്കും. 4ജിബി പതിപ്പിന് വില 12,990 രൂപയായിരിക്കും.

രണ്ടു ഫോണുകളും ഓഷ്യൻ ബ്ലൂ, ചർക്കോൾ ബ്ലാക്ക് നിറങ്ങളിലാണ് ലഭിക്കുക. സാംസങ് ഗ്യാലക്സി എം10 ന് 6.22 ഇഞ്ച് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണുള്ളത്. എക്സിനോസ് 7870 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 2 ജിബി അല്ലെങ്കിൽ 3 ജിബി റാമിനൊപ്പം 16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ് ഫോണിനുണ്ട്. 

512 ജിബിയുടെ മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 13എംപി+5എംപിയാണ് റിയർ ക്യാമറ. 5 എംപി മുൻ ക്യാമറയുമുണ്ട്. 3400എഎംഎച്ച് ആണ് ബാറ്ററിക്കൊപ്പം മൈക്രോ-യുഎസ്ബി പോർട്ടുമുണ്ട്.  സാംസങ് ഗ്യാലക്സി എം20ക്ക് 6.3 ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണുള്ളത്. എക്സിനോസ് 7904 ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ട്രിപ്പിൽ ക്യാമറയും ഫോൺ സപ്പോർട്ട് ചെയ്യും. 13എംപി+5എംപിയാണ് റിയർ ക്യാമറ. മുൻ ക്യാമറ 8 എംപിയുടേതാണ്. 5000എംഎഎച്ച് ആണ് ബാറ്ററി.

click me!