ഷാര്‍പ്പാണ് സാംസങ്; ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6ന്‍റെ ചിത്രം ലീക്കായി! സംഭവം കലക്കും

Published : May 30, 2024, 11:30 AM ISTUpdated : May 30, 2024, 11:34 AM IST
ഷാര്‍പ്പാണ് സാംസങ്; ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6ന്‍റെ ചിത്രം ലീക്കായി! സംഭവം കലക്കും

Synopsis

ബുക്ക് പോലെ മടക്കാവുന്ന ഫോണാണ് സാംസങ് ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6

സോൾ: മൊബൈല്‍ പ്രേമികള്‍ കാത്തിരിക്കുന്ന ലോഞ്ചാണ് സാംസങ് ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6. ജൂലൈയില്‍ പാരിസില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കള്‍ എക്‌സ് ഫോള്‍ഡ് 6 അവതരിപ്പിക്കും എന്നാണ് സൂചന. ഇതിന് മുമ്പ് ആകാംക്ഷ കൂട്ടി ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6ന്‍റെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. ഗ്യാലക്സി എസ്24 അള്‍ട്രായോട് ഏറെ സാമ്യതയുണ്ട് പുതിയ ഫോണിന്‍റെ ഡിസൈനിന്. 

ബുക്ക് പോലെ മടക്കാവുന്ന ഫോണാണ് സാംസങ് ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6. നിലവില്‍ മാര്‍ക്കറ്റിലുള്ള ഗ്യാലക്സി എസ്24 അള്‍ട്രായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എക്‌സ് ഫോള്‍ഡ് 6 ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമമായ എക്‌സില്‍ ഐസ് യൂണിവേഴ്‌സ് പോസ്റ്റ് ചെയ്‌തിരിക്കുന്ന ചിത്രത്തില്‍ ഫോണിന്‍റെ ഷാര്‍പ് എഡ്‌ജ് വ്യക്തമാണ്. സാംസങ് ഗ്യാലക്സി എസ്24 അള്‍ട്രായ്‌ക്കും ബോക്‌സി ഡിസൈനാണുള്ളത്. ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6ന്‍റെ വൈഡ് കവര്‍ സ്ക്രീന്‍ കഴിഞ്ഞ ആഴ്‌ച പുറത്തുവന്ന ചിത്രത്തിലുണ്ടായിരുന്നു. 6.3 ഇഞ്ച് കവര്‍ സ്ക്രീനായിരിക്കും ഫോണിനുണ്ടാവുക എന്നാണ് സൂചനകള്‍. ഗ്യാലക്‌സി എക്‌സ് ഫോള്‍ഡ് 5ല്‍ 6.2 ഇഞ്ച് കവര്‍ സ്ക്രീനായിരുന്നു ഉണ്ടായിരുന്നത്. 

Read more: ചട്ടലംഘനം തുടര്‍ക്കഥ; എയര്‍ടെല്ലിന് വീണ്ടും പിഴ, ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ നിയമാനുസൃതമല്ല

സാംസങ് ഗ്യാലക്‌സി എക്‌സ് ഫോള്‍ഡ് 6ല്‍ ടൈറ്റാനിയം ഫ്രെയിമാണ് പ്രതീക്ഷിക്കുന്നത്. കടും നീല, ഇളം പിങ്ക്, വെള്ളി എന്നീ മൂന്ന് കളര്‍ വേരിയന്‍റുകളില്‍ ഫോണ്‍ ലഭ്യമാകും എന്ന് കരുതുന്നു. 4400 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് ചാര്‍ജിംഗായിരിക്കും ഫോണിനുണ്ടാവുക. സ്നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ പ്ലാറ്റ്‌ഫോമില്‍ 10 ജിബി റാമാവും ഫോണിനുണ്ടാവുക. ജൂലൈ പത്തിനാണ് പാരിസിലെ പരിപാടിയില്‍ ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഗ്യാലക്‌സി എക്‌സ് ഫോള്‍ഡ് 6ന് പുറമെ ഗ്യാലക്‌സി എക്‌സ് ഫോള്‍ഡ് 6 സ്ലിമ്മും സാംസങ് ഒരുക്കുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ ഫോണ്‍ 2024 അവസാനത്തോടെ മാത്രമേ വിപണിയിലെത്താന്‍ സാധ്യതയുള്ളൂ. 

Read more: ഷവോമി ആയിരക്കണക്കിന് കോടികള്‍ നല്‍കേണ്ടിവരുമോ; ദില്ലിയിലും കേസ്, ഇന്ത്യന്‍ ഫോണുകളിലെ പേറ്റന്‍റിന്‍മേല്‍ ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
സാംസങിന്‍റെ അപ്രതീക്ഷിത നീക്കം; രാജ്യത്ത് ഫോണുകൾക്ക് വില കുതിച്ചുയര്‍ന്നു