ഗ്യാലക്‌സി ജെ 4 പ്ലസ്, ജെ 6 പ്ലസ് ഇന്ത്യയില്‍

Published : Sep 24, 2018, 06:36 PM IST
ഗ്യാലക്‌സി ജെ 4 പ്ലസ്, ജെ 6 പ്ലസ് ഇന്ത്യയില്‍

Synopsis

ഗാലക്സി ജെ 4 പ്ലസ് സ്മാർട്ട്ഫോണിന് 10,990 രൂപയും ജെ 6 പ്ലസിന് 15,990 രൂപയുമാണ് വില.  6 ഇഞ്ച് ഡിസ്പ്ലെയോടെയാണ് ഗാലക്‌സി ജെ 4 പ്ലസ് എത്തുന്നത്.

സാംസങ് പുതിയ രണ്ട് ഗാലക്സി പരമ്പരയിലെ ഫോണുകള്‍ വിപണിയില്‍. സ്മാർട്ട്ഫോണുകൾ സെപ്തംബർ 25 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഗ്യാലക്‌സി ജെ 4 പ്ലസ്, ജെ 6 പ്ലസ് എന്നീ സ്മാർട്ട്ഫോണുകളാണ് ജെ സീരീസിൽ എത്തിയിരിക്കുന്നത്.  

ഗാലക്സി ജെ 4 പ്ലസ് സ്മാർട്ട്ഫോണിന് 10,990 രൂപയും ജെ 6 പ്ലസിന് 15,990 രൂപയുമാണ് വില.  6 ഇഞ്ച് ഡിസ്പ്ലെയോടെയാണ് ഗാലക്‌സി ജെ 4 പ്ലസ് എത്തുന്നത്.  ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രോസസർ, 32ജിബി സ്റ്റോറേജ്, 13എംപി റിയർ ക്യാമറ, 5എംപി സെൽഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 3,300എംഎഎച്ചാണ് ബാറ്ററിയാണ് ഫോണിൽ ഉള്ളത്.

6 ഇഞ്ച് ഡിസ്പ്ലെയോടെ തന്നെയാണ് ഗാലക്സി ജെ 6 പ്ലസ്സും എത്തുന്നത്. സ്ക്രീന്‍ റെസല്യൂഷന്‍ 720x1480 പിക്സലാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രോസസർ, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 13എംപി റിയർ ക്യാമറ, 8എംപി സെൽഫി ക്യാമറ എന്നിവയാണ് ഗാലക്സി ജെ 6 പ്ലസ്സിന്റെ സവിശേഷതകൾ. 3,300എംഎച്ചാണ് ബാറ്ററി തന്നെയാണ് ഈ ഫോണിനും.

PREV
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍