
ഫോണ്‍ പൊട്ടിത്തെറിയുടെ പേരില്‍ ചീത്തപ്പേര് ഏറെ കേട്ടവരാണ് സാംസങ്ങ്. സാംസങ് മാത്രമല്ല, ആപ്പിൾ തുടങ്ങി ഒട്ടുമിക്ക കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സാംസങ് ഫോൺ പൊട്ടിത്തെറിച്ച് തീഗോളമാകുന്ന വീഡിയോ വൈറലാകുന്നു. യുവാവിന്‍റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഇന്തൊനീഷ്യയിലാണ് സംഭവം.
ജക്കാര്‍ത്തയിലെ ഹോട്ടൽ ജീവനക്കാരന്‍റെ ഫോണാണ് കത്തിയത്. ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. 2013 ൽ പുറത്തിറങ്ങിയ സാംസങ് ഗ്രാൻഡ് ഡ്യുസോസ് മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഫോൺ പൊട്ടിതെറിച്ചതോടെ ഷര്‍ട്ടിന് തീപിടിച്ചു. യുവാവ് നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വസ്ത്രം മാറ്റിയതിനാൽ പരുക്കേറ്റില്ല. എന്നാൽ ഫോണിൽ തേർഡ് പാർട്ടി ബാറ്ററി ഉപയോഗിച്ചതിനാലാണ് പൊട്ടിത്തെറിച്ചതെന്നാണ് സാംസങ് പറയുന്നത്.
ചിത്രം - പ്രതീകാത്മകം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam