എഐയില്‍ പുതുയുഗം! മനുഷ്യ മസ്‍തിഷ്‍കം പോലെ ചിന്തിക്കുന്ന എഐ മോഡല്‍ വികസിപ്പിച്ചു, ചാറ്റ്‍ജിപിടിയെ മറികടക്കുന്ന കരുത്ത്

Published : Aug 29, 2025, 09:26 AM IST
AI Logo

Synopsis

സിംഗപ്പൂർ ആസ്ഥാനമായുള്ള എഐ കമ്പനിയായ സാപിയന്‍റ് ആണ് ഹൈറാർക്കിക്കൽ റീസണിംഗ് മോഡൽ എന്നറിയപ്പെടുന്ന പുതിയ റീസണിംഗ് എഐ വികസിപ്പിച്ചത്

സിംഗപ്പൂര്‍ സിറ്റി: മനുഷ്യ മസ്‍തിഷ്‍കത്തിന് സമാനമായി യുക്തിസഹമായി ചിന്തിക്കാൻ ശേഷിയുള്ള പുതിയൊരു എഐ മോഡൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ചാറ്റ്‍ജിപിടി പോലുള്ള ജനപ്രിയ ലാർജ് ലാംഗ്വേജ് മോഡലുകളിൽ (എൽഎൽഎമ്മുകൾ) നിന്ന് വ്യത്യസ്തമായി, കൂടുതൽ യുക്തിസഹമായി ചിന്തിക്കാൻ കഴിയുന്ന റീസണിംഗ് മോഡലാണ് സിംഗപ്പൂരിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.

സിംഗപ്പൂർ ആസ്ഥാനമായുള്ള എഐ കമ്പനിയായ സാപിയന്‍റിലെ ഗവേഷകരാണ് ഈ അമ്പരപ്പിക്കുന്ന പുതിയ എഐ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. ഹൈറാർക്കിക്കൽ റീസണിംഗ് മോഡൽ (HRM) എന്നറിയപ്പെടുന്ന ഈ പുതിയ റീസണിംഗ് എഐ, മനുഷ്യ മസ്‍തിഷ്‍കത്തിലെ ഹൈറാർക്കിക്കൽ, മൾട്ടി-ടൈംസ്കെയിൽ പ്രോസസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മില്ലിസെക്കൻഡുകൾ മുതൽ മിനിറ്റ് വരെ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങൾ വ്യത്യസ്‍ത ദൈർഘ്യങ്ങളിൽ വിവരങ്ങൾ സംയോജിപ്പിക്കുന്ന രീതിയാണിത്. കുറഞ്ഞ പാരാമീറ്ററുകളും മറ്റും കാരണം ഈ പുതിയ എഐ മോഡലിന് മികച്ച പ്രകടനം കൈവരിക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

1,000 പരിശീലന സാമ്പിളുകൾ ഉപയോഗിക്കുമ്പോൾ എച്ച്ആർഎം മോഡലിന് 27 ദശലക്ഷം പാരാമീറ്ററുകൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. താരതമ്യപ്പെടുത്തുമ്പോൾ, മിക്ക എൽഎൽഎമ്മുകൾക്കും കോടിക്കണക്കിന് അല്ലെങ്കിൽ ട്രില്യൺ കണക്കിന് പാരാമീറ്ററുകൾ ആണുള്ളത്. കൃത്യമായ കണക്ക് വ്യക്തമല്ലെങ്കിലും പുതുതായി പുറത്തിറക്കിയ ജിപിടി-5 ന് മൂന്ന് ട്രില്യൺ മുതൽ അഞ്ച് ട്രില്യൺ വരെ പാരാമീറ്ററുകൾ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (എജിഐ) നേടുന്നതിന് മോഡലുകൾ എത്രത്തോളം മികച്ചതാണെന്ന് പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കഠിനമായ പരീക്ഷണങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ARC-AGI ബെഞ്ച്മാർക്കിൽ ഗവേഷകർ എച്ച്ആർഎം പരീക്ഷിച്ചു. അപ്പോൾ ഈ സിസ്റ്റം ശ്രദ്ധേയമായ ഫലങ്ങൾ കാണിച്ചുവെന്ന് പഠനം പറയുന്നു. ARC-AGI-1-ൽ HRM 40.3 ശതമാനം സ്കോർ ചെയ്തു. അതേസമയം ഓപ്പണ്‍ എഐയുടെ 03-മിനി-ഹൈ 34.5 ശതമാനവും ആന്ത്രോപിക് ക്ലോഡ് 3.7 21.2 ശതമാനവും ഡീപ്‍സീക്ക് R1 15.8 ശതമാനവും സ്കോർ ചെയ്‌തു. അതുപോലെ, കൂടുതൽ ബുദ്ധിമുട്ടുള്ള ARC-AGI-2 ടെസ്റ്റിൽ, എച്ച്ആർഎം അഞ്ച് ശതമാനം സ്കോർ ചെയ്‌ത് മറ്റ് മോഡലുകളെ മറികടന്നു.

മിക്ക പുതിയ എൽ‌എൽ‌എമ്മുകളും ചെയിൻ-ഓഫ്-തോട്ട് (CoT) യുക്തിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിക്ക് 'ബ്രിട്ടിൽ ടാസ്‌ക് ഡീകോപോസിഷൻ, വിപുലമായ ഡാറ്റ ആവശ്യകതകൾ, ഉയർന്ന ലേറ്റൻസി തുടങ്ങിയ ചില പ്രധാന പോരായ്‌മകൾ ഉണ്ടെന്നാണ് സാപിയന്‍റിലെ ഗവേഷകർ പറയുന്നത്. അതേസമയം എച്ച്ആർഎം ഘട്ടംഘട്ടമായിട്ടല്ല, പകരം രണ്ട് മൊഡ്യൂളുകൾ ഉപയോഗിച്ച് ഒറ്റ ഫോർവേഡ് പാസിലാണ് തുടർച്ചയായ യുക്തിസഹമായ ജോലികൾ ചെയ്യുന്നത്. മനുഷ്യ മസ്‍തിഷ്‍കം വ്യത്യസ്‍ത മേഖലകളിൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്ന രീതിക്ക് സമാനമാണിതെന്നും ഗവേഷകർ പറയുന്നു. പരമ്പരാഗത എൽ‌എൽ‌എമ്മുകൾക്ക് ചെയ്യാൻ കഴിയാത്ത സങ്കീർണ്ണമായ സുഡോകു പസിലുകൾ പോലുള്ള വെല്ലുവിളി നിറഞ്ഞ ജോലികളിൽ എച്ച്ആർ‌എം ഏതാണ്ട് മികച്ച പ്രകടനം കാഴ്‌ചവച്ചെന്നും ഒപ്റ്റിമൽ പാത്ത്-ഫൈൻഡിംഗിൽ മികവ് പുലർത്തിയെന്നും സാപിയന്‍റിലെ ഗവേഷകർ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍