സൗദി വാട്ട്സ്ആപ്പ്, സ്കൈപ്പ് നിരോധനം പിന്‍വലിക്കുന്നു

By Web DeskFirst Published Sep 14, 2017, 6:09 PM IST
Highlights

സൗദി : സൗദി അറേബ്യയില്‍ വാട്ട്സ്ആപ്പ്, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ ഇന്‍റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കുള്ള നിരോധം അടുത്തയാഴ്ച നീക്കുമെന്ന് വാര്‍ത്ത. പ്രമുഖ അറബ് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കമ്മ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുള്ള അല്‍ സവാഹയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലിക്കോം സര്‍വീസ് ദാതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണന്ന് മന്ത്രി പറഞ്ഞു.

click me!