
യൂട്യൂബില്‍ ഒരു വീഡിയോ ഗാനം ഹിറ്റാകുന്നത് വലിയ കാര്യമാണെന്നല്ല, എന്നാല്‍ ഇത്തരത്തില്‍ ഒരു കാഴ്ച അടുത്ത കാലത്ത് ഒരു വീഡിയോയ്ക്കും ലഭിച്ചിട്ടില്ല. ആഗസ്റ്റ് 27 ഇറങ്ങിയ വീഡിയ 15 ദിവസങ്ങള്‍കൊണ്ട് 30 കോടി കാഴ്ച്ചക്കാരെ ഉണ്ടാക്കിയിരിക്കുന്നു. പുതിയ കണക്ക് പ്രകാരം 17 ദിവസത്തില്‍ വീഡിയോ 35 കോടിയിലേക്കേ കടക്കുകയാണ്.
അതായത് ഓരോ ദിവസവും ശരാശരി രണ്ടുകോടി ആളുകള്‍ കാണുന്നുണ്ട് ഈ സംഗീത വീഡിയോ. ടെയ്‌ലര്‍ സ്വിഫ്റ്റ് ആടിപ്പാടി തകര്‍ക്കുന്ന ലുക്ക് വാട്ട് യു മെയ്ഡ് മീ ഡു എന്ന ഗാനമാണ് ഇത്രയും കാഴ്ച്ചക്കാരെ ആകര്‍ഷിച്ചിരിക്കുന്നത്. യൂട്യൂബ് വ്യൂവര്‍ഷിപ്പിന്‍റെ പല റെക്കോഡും ഇത് തകര്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam