ഫേസ്ബുക്കില്‍ ഈ ആറ് കാര്യങ്ങള്‍ ചെയ്യരുത്; പണി കിട്ടും...

Published : Jul 26, 2017, 12:23 PM ISTUpdated : Oct 04, 2018, 04:25 PM IST
ഫേസ്ബുക്കില്‍ ഈ ആറ് കാര്യങ്ങള്‍ ചെയ്യരുത്; പണി കിട്ടും...

Synopsis

 

ദിവസത്തിന്‍റെ ഭൂരിഭാഗവും സമൂഹ മാധ്യമങ്ങളില്‍ ചിലവിടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ജാഗ്രതയോടെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്.  ദിവസവും പ്രൊഫല്‍ ചിത്രം മാറ്റുന്നവര്‍ മുതല്‍ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഫെയ്സ്ബുക്കില്‍ പോസ്റ്റുന്നവര്‍ അറിയേണ്ട ആറ് കാര്യങ്ങള്‍.   

1. വ്യക്തിപരമായ കാര്യങ്ങള്‍

വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുക.  മുഴുവന്‍ പേര്, ഫോണ്‍ നമ്പര്‍ എന്നിവ, ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്  തുടങ്ങിയവയ്ക്ക്   അത്യാവശമായതിനാല്‍ ഇത്തരം വിവരങ്ങള്‍ കഴിവതും വെളിപ്പെടുത്താതിരിക്കുക. പഠിച്ച  സ്ഥാപനങ്ങളുടെ വിവരങ്ങളും ജോലി ചെയ്യുന്ന സ്ഥലവും വെളിപ്പെടുത്തരുത്. നിങ്ങളെപ്പറ്റി ഒരു പ്രൊഫല്‍ ഉണ്ടാക്കാന്‍ വളരെ വേഗത്തില്‍ സഹായിക്കും.
  
2.  വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ 

സമൂഹ മാധ്യമങ്ങളെ വ്യക്തിപരമായ വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള സ്ഥലമായി കാണാതിരിക്കുക. പല സ്ഥാപനങ്ങളും വ്യക്തികളുടെ സോഷ്യല്‍ മീഡയ അക്കൗണ്ടുകള്‍ പരിശോധിക്കാറുണ്ട്. ജോലി ആവശ്യമുള്ളവര്‍ ഇവ മനസ്സില്‍ വെേേക്കണ്ടതാണ്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 500,000 രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു നോര്‍ത്ത്  കരോളിനയിലെ ഒരു യുവതിക്ക്. സമൂഹ മാധ്യമങ്ങളില്‍ ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണം. പങ്കാളിയെക്കുറിച്ചും , വിവാഹ ജീവിതത്തെക്കുറിച്ചുമുളള പരാതികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാതിരിക്കുക.

3. നിയമവിരുദ്ധ വിവരങ്ങള്‍

നിങ്ങള്‍ മയ്ക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണോ, ഉദ്ദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടോ ഉണ്ടെങ്കില്‍ ഇവയെക്കുറിച്ച് വീമ്പിളിക്കാനുളള സ്ഥലമല്ല ഫെയ്‌സ്ബുക്ക്. ഇത്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ സാധ്യതയുണ്ട്.

4.വ്യക്തിപരമായി അറിയാത്ത ആളുകളെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്

പരിചയ മില്ലാത്തവരെ ഫ്രണ്ട്‌സാക്കുന്നതിലൂടെ അപരിചിതര്‍ക്ക് നിങ്ങളെ കൂടുതല്‍ അറിയാന്‍ കഴിയും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മനസ്സിലാക്കാനും നിങ്ങള്‍ക്കെതിരെ അതുപയോഗിക്കാനും സാധിക്കും.മ്യൂച്ചല്‍ ഫ്രണ്ടസുളളത് കൊണ്ട് പലരും അപരിചിതരെ ഫ്രണ്ടാക്കാറുണ്ട്. എന്നാല്‍ ഇവരെപ്പറ്റി കൂടുതല്‍ അടുത്തറിഞ്ഞിട്ട് സുഹൃത്തുക്കളാക്കുന്നതാണ് ഉചിതം

5.  സ്ഥലങ്ങള്‍ ടാഗ് ചെയ്യരുത്

കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ടൂറിന്  പോകുമ്പോള്‍ സന്തര്‍ശിക്കുന്ന സ്ഥലങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍  ടാഗ്  ചെയ്യാറുണ്ട്. നിങ്ങള്‍ വീട്ടിലില്ലായെന്ന് ഇതിലൂടെ വളരെ പെട്ടന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഇത് അപകടം വിളിച്ച് വരുത്താന്‍ സാധ്യതയുണ്ട്. ടൂറ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതാണ് നല്ലത്.

6. കുട്ടികളുടെ വിവരങ്ങള്‍

കുട്ടിയുടെ മുഴുവന്‍ പേര്, ചിത്രങ്ങള്‍ എന്നിവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക. പലരും ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്യാറുള്ളതിനാല്‍ ചിത്രങ്ങള്‍ ആരൊക്കെ കാണും എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ കഴിയില്ല.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു