
ഗാന്ധിനഗര്‍: ഓഖിക്ക് ശേഷം മുന്‍കരുതല്‍ വേണം എന്ന് സൂചിപ്പിച്ച് പുതിയ കാലവസ്ഥ പ്രവചനം. അറബികടലില്‍ ഈ വര്‍ഷം വലിയ ചുഴലിക്കാറ്റുകള്‍ രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്.
2014 മുതലുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. ഗാന്ധിനഗറില്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് - പോളിസി ടു ആക്ഷന്‍ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മുന്‍ കേന്ദ്ര സയന്‍സ് സെക്രട്ടറി ശൈലേഷ് നായിക്കാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
2014 മുതലുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആഗോള താപനം തുടങ്ങിയ പരിസ്ഥിതിക മാറ്റങ്ങള്‍ കാലവസ്ഥയെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ ഒരു ചുഴലിക്കാറ്റും, 2015 ല്‍ രണ്ട് ചുഴലിക്കാറ്റുമാണ് സംഭവിച്ചത്. ഈ വര്‍ഷം ഓഖി വളരെ അപ്രതീക്ഷിതമായാണ് വീഴിയടിച്ചത്. അതിനാല്‍ തന്നെ വെസ്റ്റേണ്‍ കോസ്റ്റില്‍ വീശിയടിക്കുന്ന കാറ്റ് അപ്രതീക്ഷിതമായി ഉണ്ടായേക്കാം എന്നും ശൈലേഷ് നായിക്ക് പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam