
ന്യൂയോര്‍ക്ക്: ഇന്നത്തെ യുവത്വത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് എന്താണ്, ഫോണിലെ ബാറ്ററി തന്നെ.ബാറ്ററി ഫുൾചാർജിലെത്താൻ മണിക്കൂറുകൾ പിടിക്കുമെന്നതിനാൽ പലപ്പോഴും ഇത് വലിയ പ്രശ്നമാണ്. എന്നാൽ ഫോണ്‍ ബാറ്ററി ചാർജ് ചെയ്യാൻ മണിക്കൂറുകൾ കാത്തിരുന്ന നാളുകൾക്ക് വിരാമമായെന്ന സൂചനകളാണ് ശാസ്ത്രലോകം നൽകുന്നത്.
അമേരിക്കയിലുള്ള ഡ്രെക്സൽ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് മിന്നൽ വേഗത്തിൽ ബാറ്ററികൾ ചാർജ് ചെയ്യുന്നതിനു സഹായിക്കുന്ന "എംക്സീൻ ’പദാർഥം കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള ബാറ്ററികളിൽ അയണുകളുടെ സഞ്ചാരത്തിനുള്ള വഴികൾ പരിമിതമാണ്.അതിനാൽതന്നെ ഉൗർജം സംഭരിക്കുന്ന ഇലക്ട്രോഡുകളിലെത്താൻ അയണുകൾക്ക് കൂടുതൽ സമയം വേണ്ടിവരും. ഇതുമൂലമാണ് ചാർജിംഗ് വൈകുന്നതും.
എന്നാൽ എംക്സീൻ പദാർഥം ബാറ്ററികളിൽ ഉപയോഗിച്ചാൽ അയണുകളുടെ സഞ്ചാരത്തിന് നിരവധി വഴികൾ തറക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഇതിലൂടെ ബാറ്ററി ഫുൾ ചാർജ്ചെയ്യുന്നതിന് കേവലം ഒരു സെക്കന്റ് സമയമേ വേണ്ടിവരികയുള്ളുവെന്നും ശാസ്ത്രജ്ഞമാർ അവകാശപ്പെട്ടു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam