
രാജ്യത്ത് ടെലിക്കോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ അണിയറ രഹസ്യം വെളിപ്പെടുത്തി മുകേഷ് അംബാനി. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്നതിടെയിലായരുന്നു അംബാനിയുടെ തുറന്നുപറച്ചില്‍. തന്‍റെ ആശയമല്ല ജിയോ എന്നും 2011ല്‍ തന്റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നതെന്നുമാണ് അംബാനിയുടെ തുറന്നു പറച്ചില്‍.
അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുകയായിരുന്നു അന്ന് ഇഷ. ഒരവധിക്കാലത്ത് വീട്ടിൽ വന്നപ്പോഴാണ് ജിയോ എന്ന ആശയം അവള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്റെ ഭാഗമായി അവൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്റർനെറ്റിന്റെ വേഗത്തെ കുറിച്ചു മകൾ പരാതിപ്പെട്ടിരുന്നു.
അക്കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് നെറ്റ്‌വർക്ക് വേഗത പരിതാപകരമായിരുന്നു. മാത്രമല്ല കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ നല്‍കേണ്ട വലിയ തുക രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അന്നുമുതലാണ് ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയതെന്നും ഇതാണ് 2016ല്‍ പ്രാവര്‍ത്തികമായതെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
എന്തായാലും ഒന്നര വർഷത്തിനുള്ളിൽ ജിയോ രാജ്യത്തെ ഇന്‍റര്‍നെറ്റിന്‍റെ ചരിത്രം മാറ്റിയെഴുതി. ഏകദേശം രണ്ടര ലക്ഷം കോടി രൂപയാണ് ജിയോയ്ക്കായി അംബാനി നിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam