
കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ സമയം സ്മാര്‍ട്ട്ഫോണില്‍ ചിലവിടുന്നവരില്‍ ഉത്കണ്ഠയും വിഷാദവും കൂടുതലായിരിക്കുമെന്ന് ബ്രിട്ടണിലെ ഡെര്‍ബി സര്‍വ്വകലാശാല പഠന റിപ്പോര്‍ട്ട്. സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം ലക്ചറര്‍ സഹീര്‍ ഹുസൈനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തങ്ങളുടെ ഉത്കണ്ഠയും വിഷാദവും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കുറയുന്നതായി സര്‍വേയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. അതിനാല്‍ ഇത്തരക്കാര്‍ സ്മാര്‍ട്ട്ഫോണിന്‍റെ ലോകത്തേക്ക് ചുരുങ്ങുന്നു. ഉത്കണ്ഠ കൂടുന്നതിനനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും കൂടുന്നു.
സഹീര്‍ ഹുസൈന്‍റെ നേതൃത്വത്തിലുളള സംഘം ഓണ്‍ലൈനിലൂടെ 640 സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളിലാണ് പഠനം നടത്തിയത്. ഇവര്‍ 13 നും 69 നും ഇടയില്‍ പ്രായമുളളവരാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുന്നതിനനുസരിച്ച് ആളുകള്‍ തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന അവസ്ഥയിലേക്കെത്തുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആശയവിനിമയമാണ് ഫോണില്‍ സമയം ചിലവിടാന്‍ മിക്കവരേയും പ്രേരിപ്പിക്കുന്ന ഘടകം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam