
ലണ്ടന്‍ : രാത്രികാലത്ത് റൂമിലെ ലൈറ്റുകള്‍ അണച്ച് പുതപ്പിനടിയില്‍ ഫോണ്‍ ബ്രൗസ് ചെയ്യാറുണ്ടോ നിങ്ങള്‍. എങ്കില്‍ സൂക്ഷിച്ചോളൂ, വൈകാതെ നിങ്ങളുടെ കാഴ്ച്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന പണിയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗിക്കുന്നത് ഉറക്കകുറവിന് മാത്രമല്ല, കാഴ്ചശക്തിയെയും ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണലില്‍ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ഇത്തരത്തിലുള്ള ഫോണ്‍ ഉപയോഗം താത്കാലികമായ കാഴ്ചശക്തി നഷ്ടപ്പെടലിനും ഇടയാക്കുന്നുണ്ട്. ഇരുട്ടില്‍ കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നുള്ള ലേസര്‍ രശ്മികള്‍ റെറ്റിനയ്ക്ക് ദോഷമായി മാറും. അടുത്തിടെ യുകെ സ്വദേശികളായ രണ്ടു യുവതികള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഇംഗ്ലണ്ടിലെ 22 കാരിയായ യുവതിയിലാണ് ആദ്യമായി രോഗലക്ഷണം കണ്ട് തുടങ്ങിയത്. അവര്‍ രാത്രിയില്‍ ഉറങ്ങും മുന്‍പ് ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമായിരുന്നു. ഇടതുവശത്തേക്ക് ചരിഞ്ഞ് കിടന്ന് തലയണ കൊണ്ട് ഇടതു കണ്ണ് മൂടി വലതു കണ്ണിന് മുഴുവന്‍ ആയാസവും നല്‍കിയായിരുന്നു ഇവരുടെ ഫോണ്‍ ഉപയോഗം.
40 കാരിയായ രണ്ടാമത്തെ യുവതിക്ക്, അതിരാവിലെ ഉറക്കത്തില്‍നിന്നുണര്‍ന്നശേഷം കിടക്കയില്‍ കിടന്നുകൊണ്ട് 15 മിനിറ്റോളം സ്മാര്‍ട്ട ഫോണില്‍ പത്രം വായിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു വര്‍ഷത്തെ ഈ ശീലം കാഴ്ചശക്തിയെ തകരാറിലാക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു കണ്ണിന് കാഴ്ചശക്തിയില്ലെന്ന പ്രശ്‌നത്തിനാണ് ഒരു യുവതി ചികിത്സ തേടിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam