
ദില്ലി: സോണിയുടെ എക്സ്പീരിയ എക്സ്എ ഇന്ത്യയില്‍ ഇറങ്ങി. ആമസോണ്‍ വഴിയാണ് ഈ ഫോണിന്‍റെ വില്‍പ്പന. ഒപ്പം സോണിയുടെ റീട്ടെയില്‍ വഴിയും ഈ ഫോണ്‍ ലഭിക്കും. 20,990 രൂപയ്ക്കു സോണി എക്സ്പീരിയ എക്സ്എ ഇന്ത്യയിൽ ലഭ്യമാകുക.
സോണിയുടെ എക്സ്പീരിയ എക്സ്എ ഡബിൾ സിം സ്ലോട്ടുള്ളതാണ്. 2 GB റാമുള്ള ഫോണിൽ 16 GB ഇന്‍റേണൽ മെമ്മറിയുമുണ്ട്. ഇതും 200GB വരെ മെമ്മറി കാർഡുപയോഗിച്ച് വർധിപ്പിക്കാം. സോണി എക്സ്പീരിയ എക്സ്എ യ്‌ക്കു കരുത്തു പകരുന്നത് 2 ജിഗാഹെര്‍ട്സിന്‍റെ മീഡിയടെക്ക് 64 ബിറ്റ് ഹിലിയോ പി10 എംടി6755 8എക്സ് ഒക്റ്റ പ്രോസസറാണ്.
ആൻഡ്രോയ്ഡ് മാർഷ് മാലോയിൽ റൺ ചെയ്യുന്ന ഫോണിനു 1280 X 720 പിക്സൽ എച്ച്.ഡി റെസ്ല്യൂഷനിലുള്ള കർവ്ഡ് ഗ്ലാസ്സ് ഡിസ്പ്ലേയാണ്. 6ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. എൽഇഡി ഫ്ലാഷുള്ള 13 എംപിയുടെ സോണി ഐഎംഎക്സ്258 എഎഫ് ക്യാമറയാണ് ഫോണിലുള്ളത്. വൈഡ് ആംഗിൾ ലെൻസുള്ള 8 എം പി ക്യാമറയാണു മുൻപിൽ. സെൽഫി എടുക്കുവാനിത് സഹായകരമാകും.
4ജി എല്‍ടിഇ, 3ജി, 2ജി, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, തുടങ്ങിയ സൗകര്യങ്ങളും സോണി എക്സ്പീരിയ എക്സ്എ യിലുണ്ട്. അഡാപ്പിറ്റിവ് ചാർജിംഗ് ടെക്നോളേജിയുള്ള 2300 എംഎഎച്ച് ബാറ്ററിയാണു ഫോണിലുള്ളത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam