
ആഭ്യന്തര യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കളായ സ്മാര്‍ട്രോണ്‍ 5000എംഎഎച്ച് ബാറ്ററിയോടുകൂടിയ ഒരു ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ' ടിഫോണ്‍ പി' എന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് കമ്പനി പുറത്തിറക്കിയത്. 7,999 രൂപയാണ് ഇതിന്റെ വില.
ജനുവരി 17 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ഫോണിന്റെ ഫ്ലാഷ് സെയില്‍ ആരംഭിക്കും. സ്മാര്‍ട്രോണിന്റെ ' പവേര്‍ഡ് ബൈ ട്രോണ്‍ക്സ്' പദ്ധതിയുടെ ഭാഹമായാണ് 'ടിഫോണ്‍ പി' നിര്‍മ്മിച്ചത്. ഫോണിന് ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസത്തിലധികം ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഓടിജി വഴി മറ്റ് സ്മാര്‍ട്ഫോണുകളും, സ്മാര്‍ട് ബാന്‍ഡുകളും, സ്പീക്കറുകളും ചാര്‍ജ് ചെയ്യാന്‍ ഫോണ്‍ ഉപയോഗിച്ച് സാധിക്കും. 5.2 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയും മെറ്റല്‍ ബോഡിയിലുമാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 435 ഒക്ടാകോര്‍ ചിപ്സെറ്റ് പ്രൊസസറും 3 ജിബി റാം എന്നിവയും ഫോണിലുണ്ടാവും. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓഎസാണ് ഫോണിലുണ്ടാവുക.
13 മെഗാപിക്സലിന്റെ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം. ടിക്ലൗഡ് സ്റ്റോറേജില്‍ 1,000 ജിബി സൗജന്യ സ്റ്റോറേജും ലഭിക്കും. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാനും ഫോണ്‍ അറ്റന്റ് ചെയ്യാനുമുള്ള സൗകര്യമുണ്ടാവും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam