സോണി എക്സ്പീരിയ എക്സ് സീരിയസ് എത്തി

By Web DeskFirst Published Jun 2, 2016, 10:23 AM IST
Highlights

ഉയര്‍ന്ന ബാറ്ററി ബാക്ക്അപ്പ് ആണ് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത് എന്നാണ് സോണിയുടെ അവകാശവാദം. ഫോണുകള്‍ക്ക് രണ്ട് ദിവസം വരെ ബാറ്ററി ആയുസ് ആണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ വില ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കില്‍ ആണെങ്കില്‍ 48,990 രൂപയ്ക്ക് അടുത്ത് എക്‌സ്പീരിയ എക്‌സിന് ഇന്ത്യയില്‍ എത്തുമ്പോള്‍ നല്‍കേണ്ടിവരും. എക്‌സ്പീരിയ എക്‌സ് എയ്ക്ക് ഇതിന്‍റെ പകുതിയെങ്കിലും വില വരും.

അഞ്ചിഞ്ച് ഫുള്‍ ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെയാണ് സോണി എക്‌സ്പീരിയ എക്‌സ് ഫോണിലുള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 1080X1920 പിക്‌സലാണ്.  64 ബിറ്റ് ക്വാല്‍ക്കം എംഎസ്സ്എം 8956 സ്‌നാപ്ഡ്രാഗണ്‍ 650 പ്രൊസസര് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നു.‍ 3ജിബിയാണ് റാം ശേഷി, 32 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 200 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് മാഷ്മലോ പ്ലാറ്റ്‌ഫോമിലോടുന്ന ഫോണില്‍ 23 എംപിയാണ് പ്രധാനക്യാമറ, 13 എംപി വൈഡ് ആംഗിള്‍ മുന്‍ക്യാമറ സെല്‍ഫി പ്രേമികളെ തൃപ്തിപ്പെടുത്തും. 2620 എംഎഎച്ച് ബാറ്ററി എക്‌സ്പീരിയ എക്‌സ് ഫോണിന് കരുത്തു പകരുന്നു. 

ഇനി എക്‌സ്പീരിയ എക്‌സ് എയിലേക്ക് എത്തിയാല്‍, അഞ്ചിഞ്ച് ഹൈഡെഫിനിഷന്‍ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 720X1280 പിക്‌സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 64 ബിറ്റ് മീഡിയ ടെക് എംടി 6755 പ്രൊസസറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്, റാം ശേഷി 2ജിബിയാണ്, 16 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി. 200 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് മാഷ്മലോ പ്ലാറ്റ്‌ഫോമിലോടുന്ന ഫോണില്‍ 2300 എംഎഎച്ച് ബാറ്ററിയാണുള്ളത്. 13 എംപി പിന്‍ക്യാമറ, എട്ട് ജിബി സെന്‍സര്‍ സ്‌പോര്‍ട്‌സ് ഫ്രണ്ട് ക്യാമറ എന്നിവയും എക്‌സ്പിരിയ എക്‌സ് എയിലുണ്ട്.

click me!