
കൊളംബോ: വര്‍ഗ്ഗീയ ലഹള നടക്കുന്ന ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, വൈബർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയാണ് വിലക്കിയത്. സംഘർഷങ്ങൾ തടയുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കാൻഡിയിൽ ലഹള നേരിടാൻ പത്തുദിവസത്തേക്ക് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിക്കുകയാണ്. കഴിഞ്ഞയാഴ്ച ജനക്കൂട്ടം ഒരു സിംഹളവംശജനെ കൊലപ്പെടുത്തിയതാണു ലഹളയ്ക്കു കാരണം. കാൻഡി ഡിസ്ട്രിക്ടിൽ പത്തു മോസ്കുകളും 75 കടകളും 32 വീടുകളും അക്രമികൾ അഗ്നിക്കിരയാക്കിയെന്നു ന്യൂനപക്ഷ സമുദായം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും ഇവിടെ അറിയാം